ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യ്ത എഡ്‌ടെക് ആപ്പുകളില്‍ ആദ്യ പത്തില്‍ ബൈജൂസ് ആപ്പ് എത്തി. എഡ്‌ടെക് ആപ്പുകളുടെ സുവര്‍ണ്ണകാലത്ത് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന് കിട്ടാവുന്ന ഏറ്റവും വലിയ നേട്ടമായി അത്.  ഒരു കണ്ണൂരുകാരന്റ് ഐഡിയ്ക്ക് കിട്ടുന്ന സ്വീകാര്യതയായി മലയാളികള്‍ക്കും ഇത് കേള്‍ക്കാം. കടുത്ത ലോക്ഡൗണ്‍ മാസമായിരുന്ന ഏപ്രിലില്‍ ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ് ഡൗണ്‍ലോഡ് ചെയ്ത ആദ്യ പത്ത് എഡ്‌ടെക് ആപ്പുകളില്‍ ബൈജൂസ് മാത്രമേയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ഇരട്ടി വളര്‍ച്ച നേടി ബൈജൂസ് ആപ്പ്

ബൈജൂസ് ആപ്പിന് 5 കോടി രജിസ്റ്റേര്‍ഡ് യൂസേഴ്‌സ് ഇന്നുണ്ട്. ഇതില്‍ 35 ലക്ഷം പേര്‍ പെയ്ഡ് എഡ്‌ടെക് കണ്ടന്റ് സബ്‌സ്‌ക്രൈബ് ചെയ്തവരാണ്. കഴിഞ്ഞ വര്‍ഷം 2800 കോടി രൂപ വരുമാനമാണ് ബൈജൂസ് നേടിയത്. അതായത് മുന്‍വര്‍ഷത്തേക്കാള്‍ 2x ഗ്രോത്താണ് 2019ല്‍ ബൈജൂസിനുണ്ടായത്. മാത്രമല്ല വേദാന്തു ഉള്‍പ്പെടെയുള്ള എഡ്‌ടെക് കമ്പനികള്‍ക്കും വളര്‍ച്ചയുണ്ടായിട്ടുണ്ട്.

യൂട്യൂബ് കിഡ്‌സിനും ആരാധകര്‍ ഏറെ

അതേസമയം ഇന്ത്യയില്‍ ഏപില്‍മാസം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് YouTube Kids ആണ്. 1 കോടിക്ക് മേല്‍ ആളുകള്‍ YouTube Kids ഇന്തയയില്‍ മാത്രം ഏപ്രിലില്‍ ഇന്‍സ്റ്റോള്‍ ചെയ്തു. അതായത് ഇന്ത്യയിലെ ആപ്പ് ഡൗണ്‍ലോഡുകളില്‍ 16% YouTube Kids ആയിരുന്നു. അമേരിക്കയില്‍ 10% ആളുകളാണ് YouTube Kids ഡൗണ്‍ലോഡ് ചെയ്തത്.

ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റോള്‍ ചെയ്ത ആപ്പൂകളില്‍ രണ്ടാമത്, Google Classroom ആണ്. ഏപ്രില്‍ മാസം 13% ഡൗണ്‍ലോഡുകളാണ് Google Classroom ന് ഇന്ത്യയില്‍ ലഭിച്ചത്.  ടെക്‌നോളജി ബെയ്‌സ് ചെയ്ത ആപ്പുകളിലേക്കും പ്‌ളാറ്റ്‌ഫോമിലേക്കും ആളുകളെ കൂടുതലടുപ്പിക്കാന്‍ ലോക്ഡൗണ്‍ കാരണമായിട്ടുണ്ടെന്നാണ് ഈ സര്‍വ്വേ വ്യക്തമാക്കുന്നത്. ടെക്‌നോളജി സൊല്യൂഷന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മികച്ച സമയമായി സോഷ്യല്‍ ഡിസ്റ്റന്‍സിംഗും ലോക്ഡൗണും മാറിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version