റിയൽ എസ്റ്റേറ്റിൽ വില കുറച്ച് നഷ്ടം ഒഴിവാക്കണമെന്ന് കേന്ദ്രം. Real estate ഡെവലെപ്പേഴ്സിനോടാണ് കേന്ദമന്ത്രി പീയുഷ് ഗോയൽ ഇക്കാര്യം ആവശ്യപ്പെട്ടത്. മാർക്കറ്റ് തിരികെയെത്തുമെന്ന് കാത്ത് നിൽക്കരുതെന്നും മന്ത്രി .പ്രൈസ് കുറച്ച് ഇൻവെന്ററികൾ വിറ്റ് ഒഴിവാക്കുന്നതാകും ഇപ്പോൾ നല്ലത്. വില കുറച്ച് വിൽക്കാതിരുന്നാൽ പ്രോപ്പർട്ടികൾ ഏറെനാൾ ലോക്ക് ആയി പോകാം.ലാഭമോ നഷ്ടമോ അല്ല, ലിക്വിഡിറ്റിയിലാണ് developers ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഡെവലപ്പേഴ്സുമായും CREDAI അംഗങ്ങളുമായും വെബിനാറിൽ സംസാരിക്കുക ആയിരുന്നു മന്ത്രി.പ്രോപ്പർട്ടികൾക്ക് 20% വരെ വിലകുറക്കേണ്ടി വരുമെന്ന് Housing Development Finance Corp. Ltd (HDFC ) ചെയർമാൻ ദീപക് പരേഷും വ്യക്തമാക്കി.ഒരുവേള കിട്ടുന്ന വിലയ്ക്ക് inventory വിൽക്കേണ്ട സാഹചര്യം ഉണ്ടാകാം.Do not sit on completed projects എന്നാണ് HDFC Chairman എടുത്തുപറഞ്ഞത്. അടുത്ത 6 മാസം ഏറെ കടുപ്പമായിരിക്കും, അതിനായി ഒരുങ്ങണമെന്നും ചെയർമാൻ ഓർമ്മിപ്പിച്ചു.