CarbonCraftDesign,വായുവിലെ മാലിന്യത്തെ ടൈൽസ് ആക്കി  മാറ്റുന്ന സ്റ്റാർട്ടപ്പ് #TejasSidnal#Channeliam

സമൂഹത്തെ മാറ്റിമറിക്കുന്ന ഇന്നവേഷനുകളാണ് സ്റ്റാർട്ടപ്പുകളെ പ്രസക്തമാക്കുന്നതെങ്കിൽ മുംബൈയിലെ Carbon Craft Design എന്ന സ്റ്റാർട്ടപ് സൃഷ്ടിക്കുന്നത് വിപ്ളവമാണ്. air pollutionനെ carbon tiles ആക്കി മാറ്റുകയാണ് Carbon Craft Design.
പ്രോബ്ലത്തിന് സൊല്യൂഷൻ തേടി Tejas Sidnal
മൂംബൈ സ്വദേശിയായ Tejas Sidnal എന്ന ആർക്കിടെക്റ്റിന്റെ സൂക്ഷ്മ ബുദ്ധിയാണ് ലോകം നേരിടുന്ന വലിയ വിപത്തിന് ഒരു പ്രൊഡക്റ്റ് ഓൾട്ടർനെറ്റീവ് കണ്ടെത്തിയിരിക്കുന്നത്. Londonനിലെ School of Architectureൽ നിന്ന് മാസ്റ്റേഴ്സ് പ്രോഗാമിൽ പങ്കെടുക്കാനായതും,  അമേരിക്കയിലെ Air-Ink കാർബൺ ബേയ്സ് ചെയ്ത് ഇറക്കുന്ന പ്രോഡക്റ്റുകളെക്കുറിച്ച് അറിയാനായതുമാണ് Tejasന് ഇത്തരമൊരു ആശയം വികസിപ്പിക്കാൻ സഹായിച്ചത്.
ടൈൽസ് നിർമ്മിക്കുന്നത് എങ്ങിനെ ?
അന്തരീക്ഷത്തിലെ മാലിന്യങ്ങളിൽ നിന്ന് കാർബൺ വേർതിരിച്ച് soot എന്ന ആ കാർബൺ പൗഡറിനെ സിമന്റും, മാർബിൾ ചിപ്സും, മാർബിൾ പൗഡറും കൊണ്ട്   8″x8″, 10″x10″, and 12″x12″ വലുപ്പത്തിലുല്ള ടൈലാക്കി മാറ്റുന്നു. കൈകൊണ്ടാണ് carbon tiles നിർമ്മിക്കുന്നത് എന്നതാണ് പ്രത്യേകത. രാജ്യത്തെ ഹാൻഡിക്രാഫ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാൻ കൂടി തന്റെ ഇന്നവേഷന് കഴിയണം എന്ന തേജസ് ആശിക്കുന്നു. 30,000 ലിറ്റർ വായു ശുദ്ധീകരിക്കുമ്പോഴാണ് ഒരു ടൈൽ പിറക്കുന്നത്. ഹൈഡ്രോളിക് പ്രഷറുപയോഗിച്ചാണ് ടൈൽ നിർമ്മാണം. വെർട്ടിഫൈഡ് ടൈലുകളെ അപേക്ഷിച്ച് അഞ്ചിലൊന്ന് എനർജിയേ പ്രൊഡക്ഷന് വേണ്ടിവരുന്നുള്ളൂ.
ടൈൽസ് സ്ക്വയർ ഫീറ്റിന് 190 രൂപ
സ്ക്വയർ ഫീറ്റിന് 190 രൂപയ്ക്ക് ഈ ടൈലുകൾ മാർക്കറ്റിലെത്തിക്കാൻ തേജസിനായി. ഇതിനകം 4000 ടൈലുകൾ വിറ്റുകഴിഞ്ഞു. മെറ്റലുൾപ്പെടെ ഹാംഫുള്ളായ സബ്സ്റ്റൻസെല്ലാം നീക്കിയാണ് അന്തരീക്ഷത്തിലെ മാലിന്യത്തെ കാർബൺ പൗഡറാക്കുന്നത്. ഇതേ മെറ്റീരിയലുപയോഗിച്ച് ബ്രിക്കും നിർമ്മിക്കാം. പക്ഷെ ഇപ്പോൾ അതിന് നിർമ്മാണ ചിലവ് കൂടുതലായതിനാൽ ടൈലിൽ ഫോക്കസ് ചെയ്യുകയാണ് തേജസ്. 2019 ലാണ് Carbon Craft Design ലോഞ്ച് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളിൽ ലോക നേതാക്കളുടെ അടക്കം ശ്രദ്ധ ഈ ഇന്നവേഷൻ നേടിക്കഴിഞ്ഞു. മിയാമി, ശ്രീലങ്ക, ദുബയ് എന്നിവിടങ്ങളിലുൾപ്പെടെ ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക്സ് തുടങ്ങാനുള്ള ചർച്ചകൾ നടക്കുകയാണ്.സമീപകാലത്ത് ലോകത്ത്  നടന്നിട്ടുള്ള സസ്റ്റയിനബിളായ ഇന്നവേഷനുകളിൽ ഏറ്റവും ശ്രദ്ധേയമാണ് മൂംബൈക്കാരൻ തേജസിന്റെ ഈ ഇന്നവേഷൻ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version