ലോകത്താകമാനമുള്ള കുട്ടികളെ ആകർഷിച്ച Hello Kittyയുടെ പിതാവിന് 92 വയസ്സ് കഴിഞ്ഞു. എൻട്രപ്രണറായ Shintaro Tsuji 1974 ൽ രൂപം കൊടുത്ത ക്യാരക്റ്റർ Hello Kitty നാലര പതിറ്റാണ്ടിനിടയിൽ കോടിക്കണക്കിന് കുട്ടികളുടെയും മുതിർന്നവരുടേയും ഇഷ്ടകഥാപാത്രമായി. Shintaro Tsuji കഴിഞ്ഞ ദിവസം ചെറുമകൻ Tomokuni Tsujiയെ കമ്പനിയുടെ പുതിയ പ്രസിഡന്റും ,സിഇഒുമായി പ്രഖ്യാപിച്ചു. ഇതോടെ Tokyoയിൽ ലിസ്റ്റുചെയ്ത കമ്പനികളിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ ആകും Tomokuni.
ജപ്പാനിൽ തുടങ്ങിയ സംരംഭം
ജപ്പാനിലെ ടോക്കിയോയിൽ 1973ലാണ് Hello Kittyയെ നിർമ്മിച്ച Sanrio എന്ന സംരംഭം Tsuji തുടങ്ങിയത്. Jimmy, Patty എന്നീ പാവക്കുട്ടികളും ഉണ്ടായിരുന്നെങ്കിലും ഹിറ്റായത് Hello Kittyയാണ്. ഒരു കോയിൻ പേഴ്സിലാണ് Hello Kitty തുടങ്ങിയത്. ഇന്ന് പാവക്കുട്ടികളും, ഹാൻഡ്ബാഗും, ഡ്രസ്സുകളും, സ്റ്റേഷനറി പ്രൊഡക്റ്റുകളും തുടങ്ങി, ബുള്ളറ്റ് ട്രെയിനും Hello Kitty ബ്രാൻഡിലുണ്ട്. ജപ്പാനിൽ ഒരു theme parkക്കും ഹെലോ കിറ്റി ബ്രാൻഡിലുണ്ട് . ഇന്ന് 130 രാജ്യങ്ങളിൽ ഹെലോ കിറ്റി വിൽക്കുന്നു.
Hello Kitty വെറും പൂച്ചക്കുട്ടിയല്ല
Hello Kitty ഒപി പൂച്ചക്കുട്ടിയല്ല, അതൊരു ഹാപ്പി ലിറ്റിൽ ഗേളാണെന്ന പരാമർശം സംരംഭകരായ Sanrio പറഞ്ഞത്, ഈ ബ്രാൻഡിൻരെ ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്തായാലും Hello Kitty യുടെ നേതൃത്വത്തിലെ അധികാരമാറ്റം ഒരു വലിയ പ്രതിസന്ധിക്കടിയിലാണ് എന്നത് ശ്രദ്ധേയമാണ്. ഈ ക്യൂട്ട് ക്യാരക്റ്ററിന്റെ വിൽപ്പനയിൽ ആറ് ശതമാനത്തോളം ഇടിവ് ഉണ്ടാവുകയും പിന്നാലെ കൊറോണ വ്യാപനം മൂലം ലോകത്തെ മാർക്കറ്റുകൾ അടഞ്ഞ് കിടക്കുകയും ചെയ്യുമ്പോഴാണ് 92 കാരനായ ഫൗണ്ടർ ചെറുമകന്റെ കൈകളിലേക്ക് ഹെലോകിറ്റിയെ വെച്ചുകൊടുക്കുന്നത്. വായില്ലാത്ത ഹെലോ കിറ്റിക്ക് എന്ത് മാറ്റമാണ് തിരികെ മാർക്കറ്റ് പിടിക്കാൻ, അവളേക്കാൾ 31 വയസ്സ് കുറവുള്ള പുതിയ സിഇഒ കൊണ്ടുവരാൻ പോകുന്നത്