രാജ്യം നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക് app storeകളിൽ നിന്ന് നീക്കം ചെയ്തു. നിരോധനം വന്ന് ഇരുപത്തിനാല് മണിക്കൂറിനകമാണ് ആപ്പിളിന്റേയും ഗൂഗിളിന്റേയും സ്റ്റോറുകളിൽ നിന്നാണ് ടിക് ടോക് പുറത്തായത്. ആപ്പ് സ്റ്റോറും ഗൂഗിൾ പ്ലേ സ്റ്റോറും നോട്ടിഫിക്കേഷൻ പുറത്തിറക്കിയില്ലെങ്കിലും സെർച്ചിൽ ആപ് ലഭ്യമല്ലാതായി. അതിർത്തി സംഘർഷത്തിൻരെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ 59 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചത്. അതേസമയം, നിരോധിച്ച് ചൈനീസ് ആപ്പുകൾക്ക് ഓൾട്ടർനേറ്റ് ആപ്പുകൾ സജീവമായിക്കഴിഞ്ഞു.
ചൈനയുടെ ടിക് ടോക്കിന് പകരം Mitron, Roposo എന്നീ ആപ്പുകൾ ട്രെൻഡിങ്ങായിട്ടുണ്ട്. അതുപോലെ Shareit എന്ന ഫയൽ ട്രാൻസ്ഫർ ആപ്പിന് പകരം Filesgo പോലെയുള്ള ആപ്പുകളും ശ്രദ്ധനേടുന്നുണ്ട്.
നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരമുള്ള പോപ്പുലർ ആപ്പുകൾ പരിചയപ്പെടാം
UC Browserന് പകരക്കാനായി Google Chrome, Firefox, Opera
Clash of Kings പകരം Lord Mobiles, Age of Kings, Envoy, War and Order
Likee പകരം Mitron, Roposo
Xender ന് പകരക്കാരനായി Airdrop, Filesgo
Sweet Selfie പകരം Adobe Photoshop camera
Clean Master പകരം AVG Cleaner
CamScanner ബദലായി Microsoft Office Lense
Mi Video Call പകരം Google Duo, Face Time
Club Factory പകരം- Myntra, AJIO, Flipcardt, Amazon India
UC Newsന് ബദലായി News Point
ഇങ്ങനെ ചൈന കൊണ്ടുവന്ന് പോപ്പുലറാക്കിയ ഏത് ആപ്പിനും ഇന്ത്യനോ അല്ലെങ്കിൽ ചൈനീസ് ഇതര ആപ്പുകളുടേയോ നിര തന്നെയുണ്ട് പകരം വെയ്ക്കാൻ. സോഷ്യൽ മീഡിയയിലാകെ തംരംഗവും ഈ ഓൾട്ടർനേറ്റീവിനാണ്
TikTok ഉൾപ്പടെ ഇന്ത്യ Ban ചെയ്ത ആപ്പുകൾക്ക് പകരമേതൊക്കെ ?
Related Posts
Add A Comment