ചൈനീസ് പോപ്പുലർ ആപ്പുകളെ നിരോധിച്ചത് എങ്ങനെ ഇന്ത്യയുടെ ബിസിനസ് മേഖലയ്ക്ക് ഗുണകരമാകും എന്നതാണ് ഇപ്പോഴത്തെ ചർച്ച. ‘digital swadeshi വിപ്ളവത്തിന് തുടക്കമിടാൻ ചൈനീസ് ആപ്പ് നിരോധനം വഴിയൊരുക്കണമെന്നാണ് ഇന്ത്യൻ ടെക് മേഖലയുടെ ആവശ്യം. ഇന്ത്യൻ സമൂഹത്തിന്റെ രുചി മനസ്സിലാക്കി കളത്തിലിറക്കിയ TikTok, Helo, WeChat ഉൾപ്പെടെയുള്ള ആപ്പുകൾക്ക് പൂട്ട് വീണപ്പോൾ, ആ സ്പേസിലേക്ക് കടന്നുകയറാൻ ഇന്ത്യൻ ആപ്പ്ളിക്കേഷനുകൾ ഒരുങ്ങുകയാണ്. നിരോധനം ചൈനയിലെ കമ്പനികൾക്കുണ്ടാക്കുന്നത് മില്യൺ ഡോളർ നഷ്ടമാണ്. അത് ലാഭമാക്കാൻ ഇന്ത്യൻ ടെക് ലോകത്തിന് കഴിയുമോ. അതേസമയം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും കമ്പനികളിലും ചെറു നിക്ഷേപമുള്ള ചൈനീസ് വിസികളും, നിക്ഷേപകരും ഒരു ക്വിക്ക് എക്സിറ്റിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. portfolio founders, co-investors, ബാങ്കുകൾ എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നാല് ടെക്നോളജി കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്ത ചൈനീസ് ഹൈ നെറ്റവർത്ത് ഇൻവിജ്വലായ നിക്ഷേപകൻ പറയുന്നു, പുതിയ നിക്ഷേപത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് മാത്രമല്ല, ഇപ്പോഴത്തെ നിക്ഷേപത്തിൽ നിന്ന് വേഗം എക്സിറ്റ് ചെയ്യാനുള്ള ശ്രമത്തിലുമാണെന്ന്
ഈ സാഹചര്യത്തെ എങ്ങനെ ഇന്ത്യൻ നിക്ഷേപകരും ഫൗണ്ടേഴ്സും അഭിമുഖീകരിക്കാൻ പോകുന്നു എന്നതാണ് നോക്കേണ്ടത്. കാരണം ചൈനീസ് ആപ്പുകളെ നിരോധിച്ചതും എഫ്ഡിഐ പോളിസി പുതുക്കി, ചൈനയിൽ നിന്നുൾപ്പെടെയുള്ള നേരിട്ടുള്ള വിദേശ നിക്ഷപത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നതും ഏറെ ആലോചിച്ച് കേന്ദ്രം എടുത്ത തീരുമാനമാണ്. ഇന്ത്യയിലെ വളരുന്ന സംരംഭങ്ങളിലും ടെക്നോളജി സ്റ്റാർട്ടപ്പുകളിലും ശക്തമാകുന്ന ചൈനീസ് നിക്ഷേപം ഗൗരവമുള്ളതാണെന്ന് നേരത്തേതന്നെ വിലയിരുത്തിയിരുന്നു. ചൈനീസ് നിക്ഷേപത്തിന് നിയന്ത്രണവും, ഇവിടുത്തെ മാർക്കറ്റിലെ അധിക ഇടപെടലിൽ നിന്ന് ചൈനീസ് ആപ്പുകളെ ഒഴിവാക്കിയും കേന്ദ്രം ശ്രമിക്കുന്നത് ആഭ്യന്തര ടെക്നോളജി കമ്പനികളേയും സ്റ്റാർട്ടപ്പുകളേയും ഇന്ത്യയുടെ താൽപര്യത്തിനനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാനാകും.
കഴിഞ്ഞ രണ്ട് വർഷം കൊണ്ട് TikTok, Likee, Club Factory, SheIn തുടങ്ങിയ ചൈനീസ് കമ്പനികൾ ഇന്ത്യയുടെ വളക്കൂറുള്ള ഡിജിറ്റൽ മേഖലയിൽ ആഴത്തിൽ വേരുകൾ ആഴ്ത്തിക്കഴിഞ്ഞിരുന്നു. സമാനമായ പോപ്പുലർ ആപ്പുകളുടെ നിർമ്മാണത്തിനും മാർക്കറ്റ് അക്സസിനും നമ്മുടെ സ്റ്റാർട്ടപ്പുകൾ നേരിട്ടത് വലിയ കോംപറ്റീഷനാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നിരോധനം ഇന്ത്യൻ ടെക്നോളജി എൻട്രപ്രണേഴ്സിന് ഇന്നവേറ്റീവായ ഇന്റർനെറ്റ് പ്രൊഡക്റ്റുകൾ നിർമ്മിച്ച് വിപണിലെത്തിക്കാൻ യൂണീഖായ ഓപ്പർച്യൂണിറ്റി നൽകുന്നു. ഒരു ഉദാഹരണം പറഞ്ഞാൽ 400 മില്യൺ മൂല്യമുള്ള ഇന്ത്യൻ മൊബൈൽ ഗെയിം പ്ളാറ്റ്ഫോമിലെ ഏറ്റവും വലിയ പ്ലേയേഴ്സായിരുന്നു Clash of Kings, Mobile Legends തുടങ്ങിയ ചൈനീസ് ആപ്പുകൾ. കേന്ദ്രം നിരോധിച്ച ആപ്പുകളിൽ ഇവയുണ്ട്. ഇനി ഈ വലിയ മാർക്കറ്റിന്റെ സാധ്യത തുറക്കുന്നത്, ഇന്ത്യൻ ഗെയിം കമ്പനികൾക്കാകണം. അതുപോലെ തന്നെ മറ്റ് മേഖലകളുടെ കാര്യത്തിലും. അതുകൊണ്ടാണ് പ്രധാന ചോദ്യമുയരുന്നത്, ഈ സാഹചര്യം ഉപയോഗപ്പെടുത്തി വളരാൻ എത്ര ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കാകും