സമൂഹവ്യാപനത്തിലൂടെ കോവിഡ് പകരുമ്പോൾ പൊതു ഇടങ്ങളിൽ സമ്പർക്കം പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. അതു കൊണ്ട് തന്നെ വടകര സ്വദേശി ഒമ്പതാം ക്ലാസുകാരൻ അലൻ സന്ദീപ് ഡെവലപ്പ് ചെയ്ത ഓട്ടോമാറ്റിക്ക് സാനിട്ടൈസറിന് പ്രസക്തിയേറെയുണ്ട്. അവധിക്കാലത്തെ റോബോട്ടിക്സ് വെർച്വൽ ക്ലാസിൽ പങ്കെടുക്കുമ്പോഴാണ് അധ്യാപകന്റെ സഹായത്തോടെ അമൽ ഓട്ടോമാറ്റിക്ക് സാനിട്ടൈസർ കംപ്ലീറ്റ് ചെയ്തത്.ആമസോണിലൂടെ സെൻസർകൂടിയെത്തിയതോടെ ആഴ്ച്ചക്കുള്ളിൽ അലൻ പ്രൊഡക്ട് ഡെവലപ്പ് ചെയ്തു. സൂപ്പർമാർക്കറ്റുകളിലും ബാങ്കുകളിലും സാനിട്ടൈസർ കയ്യിലേക്ക് ഒഴിച്ച് കൊടുക്കുയോ സ്വന്തമായി ഉപയോഗിക്കുകയും ചെയ്യുന്നത് ഒഴിവാക്കി ഓട്ടോമാറ്റിക്ക് ഡിസ്പെൻസർ ഉപയോഗിക്കാം. ബാറ്ററിയിലോ അഡാപ്റ്ററിലോ ഇത് വർക്ക് ചെയ്യും, ബസ്, ബാങ്ക്, സൂപ്പർമാർക്കറ്റ് തുടങ്ങി പൊതു ഇടങ്ങളിൽ ഇത് ഇൻസ്റ്റോൾ ചെയ്യാം. ബോട്ടിൽ സൈസിൽ റീ മോഡൽ ചെയ്യാൻ 350 രൂപയേ ചിലവ് വരൂ വാണിജ്യ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിക്ക് സാനിട്ടൈസറിന് മാർക്കറ്റ് കണ്ടെത്താനാണ് അലന്റെ ശ്രമം. മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ അലൻ ഇന്നവേഷനുകൾ ഒരുക്കി ശാസ്ത്ര മേളകളിൽ സജീവമാണ്. റോബോട്ടിക്സ് ആണ് അലന്റെ ഇഷ്ടവിഷയം.
വടകരയുള്ള ഒൻപതാം ക്ലാസുകാരന്റെ ചിലവ് കുറഞ്ഞ Automatic Sanitiser Dispenser
Related Posts
Add A Comment