ടിക്ടോക് അതിന്റെ ആസ്ഥാനം ചൈനയിൽ നിന്ന് ഒഴിവാക്കാനും കോർപ്പറേറ്റ് സ്ട്രക്ചർ മാറ്റാനും ഒരുങ്ങുന്നു. ചൈന എന്ന അഡ്രസ് ബിസിനസ്സിനെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ടിക്ടോക്കിന്റെ പേരന്റ് കമ്പനി ByteDance, ചൈന വിട്ടോടാൻ ശ്രമിക്കുന്നത്. ടിക് ടോക്കിന് ഒരു പുതിയ മാനേജ്മെന്റ് ബോർഡോ, ഓപ്പറേഷൻ പൂർണ്ണമായും ചൈനയ്ക്ക് പുറത്ത് ഏതെങ്കിലും രാജ്യത്തേക്ക് മാറ്റാനോ ആണ് ശ്രമിക്കുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ടികിടോക് അടക്കം 59 ആപ്പുകൾ നിരോധിച്ചത് ആഗോള തലത്തിലും ചൈനീസ് കമ്പനികൾക്ക് തിരിച്ചടിയായിരുന്നു.
ചൈനീസ് ആപ്പുകൾ മറ്റൊരു രാജ്യത്തെ ഡാറ്റാ ചോർത്തുന്നുവെന്നും അത് ചൈനീസ് സർക്കാർ സൈനിക ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്ന് കൂടുതൽ രാജ്യങ്ങൾ ചൈനീസ് ആപ്പുകൾക്കെതിരെ നിലപാടെടുക്കുമെന്ന സാഹചര്യത്തിലാണ് ടിക് ടോക്കിന്റെ പുതിയ നീക്കം. ചൈനയിൽ തുടരുന്നത് കമ്പനിയുടെ യശ്ശസിനേയും ബിസിനസ്സിനേയും ഇല്ലാതാക്കുന്നുവെന്ന ആശങ്ക ചൈനീസ് കമ്പനികൾ പ്രകടിപ്പിക്കുന്നുണ്ട്.
ഞങ്ങളുടെ യൂസേഴ്സിന്റെ പ്രൈവസി സൂക്ഷിക്കാൻ പ്രതിഞ്ജാബദ്ധരാണ്. ലോകം മുഴുവനുമുള്ള ഉപഭോക്താക്കളെ ബാധിക്കുന്നതൊന്നും ചെയ്യില്ലെന്നും ടിക്ടോക്കിന്റെ പേരന്റ് കമ്പനി, ബൈറ്റ് ഡാൻസ് ഓഫീഷ്യൽ മീഡിയാ സ്റ്റേറ്റ്മെന്റിൽ പറയുന്നു. അതുകൊണ്ട് യൂസേഴ്സിന്റെ വികാരം മാനിച്ച് കമ്പനി തീരുമാനമെടുക്കുമെന്നാണ് ടിക്ടോക് വ്യക്തമാക്കുന്നത്.
അതേസമയം അമേരിക്കയും ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകളുടെ നിരോധനം ആലോചിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി Mike Pompeo വ്യക്തമാക്കിയതോടെ ഇന്ത്യ ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനം അതിശക്തമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കുമെന്ന് ചൈനീസ് കമ്പനികൾ കണക്കുകൂട്ടുന്നു. FOX NEWS ന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കൻ പൗരന്മാരുടെ സ്വകാര്യതയും രാജ്യത്തിന്റെ പരമാധികാരവും അമേരിക്ക മറ്റെന്തിനേക്കാളും വിലകൽപ്പിക്കുന്നതായി Mike Pompeo പറഞ്ഞത്
ടിക് ടോക്കിലെ അമേരിക്കൻ നിക്ഷേപകരും ചൈന ആസ്ഥാനമായി കമ്പനി മുന്നോട്ട് പോകുന്നതിലുള്ള ആശങ്ക പങ്കുവെച്ചിരുന്നു. ടിക്ടോക് മാത്രമല്ല, ബിസിനസ് നിലനിൽക്കണമെങ്കിൽ ചൈനയുടെ അഡ്രസ് പേരുദോഷമാകുമെന്ന് പ്രമുഖ ചൈനീസ് കമ്പനികളെല്ലാം തിരിച്ചറിയുകയാണ്