കോവിഡിൽ ഇന്നേറ്റവും ഭയക്കുന്ന അവസ്ഥ, സമൂഹവ്യാപനത്തിന്റേതാണ്. അടുത്തുവരുന്ന ഒരാൾ, അത് സുഹൃത്താകട്ടെ, സഹപ്രവർത്തകനാകട്ടെ, ക്ളയിന്റാകട്ടെ, എവിടെയൊക്കെ പോയിട്ടാണ് നമ്മുടെ അടുത്ത് വന്നിരിക്കുന്നതെന്ന സംശയമാകും ഈ സമയത്തെ നമ്മുടെ ഏറ്റവും വലിയ സംശയം. ഇതിന് ആപ്പിലൊരു സൊല്യൂഷനൊരുക്കാൻ ശ്രമിക്കുകയാണ് BorroBee, അതും പ്രൈവസി ത്രട്ട് ഇല്ലാതെ.
സഹായി ഒരു ഓഫ് ലൈൻ ആപ്പാണ്. പോകുന്ന ഇടങ്ങൾ മാനുവലായി രേഖപ്പെടുത്തി സൂക്ഷിക്കാനൊരു ആപ്പാണ് സഹായി. കേവലം ഒരു ബട്ടൺ അമർത്തിയാൽ ഓട്ടോമാറ്റിക്കായി ലൊക്കേഷൻ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്യും. ഡാറ്റ നിങ്ങളുടെ ഫോണിൽ സെയ്ഫായിരിക്കും
കുട്ടിക്കാനം മരിയൻ കോളേജിലെ എംസിഎ വിദ്യാർത്ഥികളായ എമിൽ ജോർജ്ജ് , ഷെബിൻ പിടി എന്നിവർ ഫൗണ്ടർമാരായ BorroBee റെന്റൽ അറേജ്മെന്റ് ചെയ്യുന്ന പ്ലാറ്റ്ഫോം ഡെവലപ് ചെ്യുന്നതിനിടെയാണ് കോവിഡിന്റെ സാഹചര്യത്തെ നേരിടാൻ സഹായി വികസിപ്പിച്ചത്. ഒരാൾ നേരത്തെ പോയ സ്ഥലങ്ങൾ, അയാൾ ആരെയൊക്കെ കണ്ടു എന്ന വിവരങ്ങൾ ഫോണിൽ സൂക്ഷിക്കുക വഴി രോഗിയുമായോ, രോഗമുള്ള സ്ഥലമായോ എന്തെങ്കിലും ബന്ധം ഉണ്ടായിട്ടുണ്ടെ എന്ന് കണ്ടെത്താൻ വളരെ എളുപ്പത്തിൽ സാധിക്കുമെന്നതാണ് സഹായിയുടെ പ്രത്യേകത