മലയാളികൾ ആഘോഷമാക്കുന്ന ബീഫ് പക്ഷെ, ലോകമാകമാനം പ്രൊഡക്ഷനിലും ഡിമാന്റിലും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുകയാണ്. കഴിഞ്ഞ ആറ് പതിറ്റണ്ടായി റെക്കോർഡ് വേഗതയിലാണ് മീറ്റ് മാർക്കറ്റ് വളർന്നതെങ്കിൽ ബീഫ് സ്റ്റീക്കുകൾക്ക് പേര് കേട്ട ബ്രസീലിൽ ഉൾപ്പെടെ 1961 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇപ്പോഴുള്ളത്. അതേസമയം ചിക്കണും പന്നിയിറച്ചിക്കും ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തുന്നുമുണ്ട്.
മാംസ ഉപഭോഗം രണ്ടുകാര്യങ്ങളെ ആശ്രയിച്ചാണ് വളരുന്നതെന്ന് UN Agriculture Organization വ്യക്തമാക്കുന്നു. പോപ്പുലേഷനും സമ്പത്തും. കോവിഡ് രോഗവ്യാപനത്തോടെ വരുമാനത്തിലും ചിലവിലും വന്ന ഇടിവ് ഒരു കാരണമാണെങ്കിലും, ലോകസാമ്പത്തിക മാന്ദ്യ സമയത്ത് പോലും സംഭിവിക്കാത്തത്ര താൽപര്യക്കുറവാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ബീഫിന് സംഭവിച്ചിരിക്കുന്നത്.
2018 ൽ beef, pork, chicken എന്നിവയുടെ ആഗോള ഉപഭോഗം 30 കോടി ടണ്ണായിരുന്നു. മൊത്തം മീറ്റ് പ്രൊഡക്ഷനിൽ 1961ൽ 39% ആയിരുന്നു ബീഫെങ്കിൽ 2018ൽ 20% ആയി ബീഫ് പ്രൊക്ഷൻ മാറി എന്നതാണ് ശ്രദ്ധേയം. 11% ആയിരുന്ന ചിക്കൺ പ്രൊഡക്ഷനാകട്ടെ34 % ആയി മാറുകയും ചെയ്തു. ബീഫ് പ്രൊഡക്ഷനിലും ഉപഭോഗത്തിലും ഏറ്റവും പീക് ആയിരുന്നത് 1970കളാണ്. പിന്നെ ക്രമാനുഗതമായി താഴേക്ക് തന്നെ ആയി എന്ന് പറയാം.
ബീഫ് പ്രൊഡക്ഷൻ കുറയാൻ ഏറ്റവും പ്രധാനകാരണം മറ്റൊന്നാണ്. ബീഫ് പ്രൊഡക്ഷന്റെ പാരിസ്ഥിതിക ആഘാതം മറ്റേത് മീറ്റ് പ്രൊഡക്ഷനേക്കാളും കൂടുതലാണ്. ഫാമുകളും, സ്ളോട്ടര് ഹൗസുകളും മാത്രമല്ല, ലാൻഡ് യൂസേജും സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നം തന്നെയാണ് ബീഫ് പ്രൊഡക്ഷനും കൺസെപ്ഷനും ലോകത്തെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണം വരാൻ കാരണവും.
Burger King അവരുടെ ഫാമുകളിൽ കാലിതീറ്റിയിൽ ചച്ചപ്പുല്ല് കൂട്ടിച്ചേർത്ത് കൊടുത്ത് പാരിസ്ഥിതിക ആഘാതം കുറയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. യൂറോപ്പിലുൾപ്പെടെ മീറ്റിനെ റീപ്ലെയിസ് ചെയ്യാൻ പാകത്തിന് 3D ബയോപ്രിന്റ് ചെയ്ത മീറ്റ് നിർമ്മിക്കാനുള്ള ശ്രമവും നടക്കുന്നു. അതായത് കോഴികളേയും കാലികളേയും കൊല്ലാതെ തന്നെ മീറ്റ് നിർമ്മിച്ചെടുക്കുന്ന, ലാബ് പ്രൊഡ്യൂസ്ഡ് മാംസമാണ് പുതിയ ഇന്നവേഷൻ.
ഇതിനിടയിൽ മാംസവും മുട്ടയും പാലും ഒഴിവാക്കി, മറ്റ് ഭക്ഷങ്ങളിലൂടെ പ്രോട്ടീൻ നേടാമെന്ന vegan, എക്സ്ട്രീം വെജിറ്റേറിയൻ ആൾക്കാരുടെ എണ്ണം പതിയെങ്കിലും കൂടുന്നുമുണ്ട്. ചുരുക്കി പറഞ്ഞാൽ മാംസാഹാരികളുടെ മെനുവിൽ നിന്ന് ബീഫ് കുറയുകയാണ്. എന്തിന് കാട്ടുമൃഗങ്ങളെപ്പോലും നിത്യാഹാരമാക്കിയിരുന്ന ചൈനയിൽ വെജിറ്റേറിയനും വേഗനുമാണ് കോവിഡിന് ശേഷം പുതിയ ട്രെൻഡ്.