100 കോടി ഡോളർ വാല്യുവുള്ള സ്റ്റാർട്ടപ്പുകൾ അഥവാ യൂണികോണുകളുടെ ലിസിറ്റിൽ 4-മതാണ് ഇന്ത്യ. 21 യൂണികോണുകളാണ് ഇന്ത്യയിലുള്ളത്. ചൈനയിലാകട്ടെ 227 യൂണികോണുകളും. ശ്രദ്ധേയമായ കാര്യം ഇന്ത്യയുടെ 21 യൂണികോണുകളിൽ 11 എണ്ണത്തിലും നിക്ഷേപകർ ചൈനീസ് കമ്പനികളാണ്. 1600 കോടി ഡോളർ വാല്യുവേഷനുള്ള പേടിഎം ആണ് രാജ്യത്തെ യൂണികോൺ ലിസ്റ്റിൽ ഒന്നാമത്.
പുതിയ നിക്ഷേപത്തോടെ ബൈജൂസ് 1000 കോടി ഡോളർ വാല്യുവേഷനിൽ രണ്ടാമത് എത്തും. എന്നാൽ ഈ യൂണികോണുകളുടെ എല്ലാം ബാക്ബോൺ Alibaba ഉൾപ്പെടുള്ള ചൈനീസ് നിക്ഷേപകരാണ്. ഇന്ത്യയുടെ യൂണികോണുകൾ മൊത്തം എടുത്താൽ ആകെ വാല്യു 7320 കോടി ഡോളർ വരും. ചൈനീസ് യൂണികോണുകളിലെ ടോപ് കമ്പനിയായ അലിബാബയുടെ പേരന്റ് കമ്പനി Ant Groupന് മാത്രം 15000 കോടി ഡോളർ വാല്യുവേഷനുണ്ടെന്ന് ഓർക്കണം.
ഇന്ത്യക്കാർ ഫൗണ്ടർമാരായ 40 യൂണികോണുകൾ കൂടിയുണ്ടെങ്കിലും അവയെല്ലാം രാജ്യത്തിന് പുറത്ത് പ്രത്യേകിച്ച് സിലിക്കൺ വാലി ബെയ്സ് ചെയ്തവരാണ്. സ്റ്റാർട്ടപ്പുകളുടെ വാല്യുവേഷൻ ബേസ് ചെയ്ത് Hurun Report പുറത്തിറക്കിയ വിവരങ്ങളാണിത്
ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ലോകത്തെ ആകെ GDP യുടെ 40% മാത്രം കയ്യാളുന്ന അമേരിക്കയും ചൈനയും സ്റ്റാർട്ടപ് യൂണികോണുകളിൽ 80%വും സ്വന്തമാക്കിയിരിക്കുന്നു. ലോകത്തിന്റെ നാലിലൊന്ന് ജനസംഖ്യയാണ് ഈ രണ്ട് രാജ്യങ്ങളിലുമായുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ യൂണികോൺ കമ്പനികളിലുള്ളത്-233 എണ്ണം.
ഇന്ത്യയിലെ യൂണികോണുകൾ കൂടുതലും ബംഗലൂരുവിലാണ്. യൂണികോൺ സ്റ്റാർട്ടപ്പുകളുടെ ഫൗണ്ടർമാരിൽ കൂടുതലും Indian Institutes of Technology പ്രൊഡക്റ്റാണ് എന്നതും ശ്രദ്ധേയം. രാജ്യത്തിനാവശ്യം, മികച്ച വാല്യുവേഷനോടെ ലോകത്താകമാനം പ്രായോഗികമാകാവുന്ന സ്റ്റാർട്ടപ് ആശയങ്ങളാണ്. കൊറോണ സൃഷ്ടിക്കുന്ന ന്യൂ നോർമലിൽ പുതിയ ആശയങ്ങൾക്ക് പ്രാധാന്യം ഉണ്ട്. അത് തിരിച്ചറിയുന്ന സ്റ്റാർട്ടപ്പുകൾക്കാകും ഇനി ഇന്ത്യൻ സ്റ്റാർട്ടപ് എക്കോസിസ്റ്റത്തെ നയിക്കാനാകുക