പ്രതിരോധ മേഖലയിൽ 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ആഭ്യന്തര നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ട്വിറ്ററിലൂടെയാണ് പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരതിന് ഊർജ്ജം പകരുന്ന പദ്ധതി മന്ത്രി പ്രഖ്യാപിച്ചത്.
trainer aircraft, lightweight rocket launchers, multi-barrel rocket launchers, missile destroyers, sonar systems, rockets, കാഴ്ചക്കപ്പുറം പ്രഹരശേഷിയുള്ള air-to-air missiles, light machine guns, artillery ammunition, പടക്കപ്പലിലുപയോഗിക്കുന്ന medium range guns എന്നിവയുടെ ഇറക്കുമതിയാണ് നിരോധിച്ചത്.
പ്രതിരോധമേഖലയിലേക്ക് വേണ്ട ഉത്പന്നങ്ങൾ സ്വയം നിർമ്മിക്കുന്നതിലൂടെ ഭാവിയിൽ സമ്പൂർണ്ണ വിദേശ ഉത്പന്ന ബഹിഷ്കരണമാണ് ലക്ഷ്യമിടുന്നത്. 2024 വരെയാണ് നിലവിൽ നിരോധനം കണക്കാക്കിയിരിക്കുന്നത്. ഇറക്കുമതി നിർത്തുന്നതോടെ ആഭ്യന്തര പ്രതിരോധ നിർമാണ മേഖലയിൽ നാലുലക്ഷം കോടി രൂപയുടെ പദ്ധതികൾ അടുത്ത ഏഴ് വർഷത്തിനുളളിൽ നടപ്പാക്കുമെന്നും പ്രതിരോധമന്ത്രി .
കര- നാവികര വ്യോമ സേന പ്രതിനിധികൾ, ഡിആർഡിഒ, പ്രതിരോധ മേഖലയിലെ പൊതു-സ്വകാര്യ വ്യവസായ പങ്കാളികൾ തുടങ്ങിയവരുമായുളള ചർച്ചക്കു ശേഷമാണ് 101 ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കിയത്. കരസേനയിലും, നാവിക സേനയിലും, വ്യോമസേനയിലും ഉപയോഗിക്കുന്ന തുടങ്ങി ചെറുതും വലുതുമായ വലിയൊരു ആയുധ ഉൽപ്പന്നങ്ങളാണ് നിരോധിച്ചത്.
2015 ഏപ്രിൽ മുതൽ 2020 ഓഗസ്റ്റ് വരെയുളള കാലയളവിൽ 3.5 ലക്ഷം കോടി രൂപയാണ് മൂന്ന് സേനകൾക്കുമായി ചെലവിട്ടത്. 1,30,000 കോടി രൂപ കര,വ്യോമ സേനയ്ക്കും 1,40,000 കോടി രൂപ നാവിക സേനയ്ക്കുമായി ഇതേ കാലയളവിൽ വകയിരുത്തി. എന്നാൽ ഇറക്കുമതി നിരോധനം നാലുലക്ഷം കോടിയുടെ വ്യവസായം ആഭ്യന്തര മേഖലയിൽ നൽകും.
ഇതോടെ രാജ്യത്തെ ആയിരക്കണക്കിന് സംരംഭകർക്ക് വലിയ മാർക്കറ്റാണ് തുറക്കുന്നത്.