Tik Tok ൽ റിലയൻസ് നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.റിലയൻസുമായി ടിക്ക്ടോക് ഉടമകളായ ByteDance ചർച്ച നടത്തുന്നുവെന്നാണ് വാർത്തകൾ.
റിലയൻസിലൂടെ ഇന്ത്യയിൽ നേരിടുന്ന നിരോധനം മറികടക്കുകയാണ് ലക്ഷ്യം. എന്നാൽ റിലയൻസോ ബൈറ്റ് ഡാൻസോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ജൂൺ 29നാണ് ടിക് ടോക്ക് ഉൾപ്പെടെ 59ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. 200 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിൽ ടിക് ടോക്കിനുളളത്.
ഫേസ്ബുക്കും ഗൂഗിളും നേരത്തെ റിലയൻസിൽ നിക്ഷേപം നടത്തിയിരുന്നു. നാല് വർഷത്തിനുളളിൽ ഇന്ത്യയിൽ 400 മില്യൺ വരിക്കാർ റിലയൻസിനുണ്ട്.
നിരോധന ഭീഷണിയെ തുടർന്ന് TikTok യുഎസ് ഓപ്പറേഷൻ Microsoft ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്.