2025 ഇന്ത്യയുടെ ടെലികോം ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട വർഷമായി മാറി, ആ നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ചതാകട്ടെ റിലയൻസ് ജിയോയും. കമ്പനിയുടെ പോയ വർഷത്തെ നേട്ടങ്ങൾ രാജ്യത്തിനും വിപണിക്കും മാത്രമല്ല, ആഗോള സാങ്കേതിക രംഗത്തിനും പുതിയ നിലവാരം നൽകിയതായി വിലയിരുത്തപ്പെടുന്നു. ടെലികോം സേവനദാതാവ് എന്നതിലുപരി ഡിജിറ്റൽ ഭാവിയുടെ നെടുംതൂണായി ജിയോ സ്വയം അടയാളപ്പെടുത്തിയ വർഷമാണ് 2025.

Reliance Jio

50 കോടി ഉപഭോക്താക്കൾ
2025 സെപ്റ്റംബറിൽ ജിയോ 50 കോടി വരിക്കാരെന്ന സുപ്രധാന നേട്ടത്തിലെത്തി, ഡാറ്റാ ട്രാഫിക്കിൽ ലോകത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് എന്ന പദവിയും ഉറപ്പിച്ചു. ഈ വർഷം ആദ്യ പത്ത് മാസത്തിനുള്ളിൽ മാത്രം 2.72 കോടി പുതിയ വരിക്കാരെയാണ് ജിയോ ചേർത്തത്. ഒക്ടോബർ 31ലെ കണക്കുകൾ പ്രകാരം, ആകെ വരിക്കാരുടെ എണ്ണം 50.93 കോടി ആണ്.

162 എക്സാബൈറ്റ് ഡാറ്റാ ട്രാഫിക്
2025ലെ ആദ്യ ഒമ്പത് മാസത്തിനിടെ ജിയോ നെറ്റ്‌വർക്കിലൂടെ 162 എക്സാബൈറ്റ് (ഏകദേശം 16,200 കോടി ജിബി) ഡാറ്റാ ട്രാഫിക്കാണ് ഒഴുകിയത്. ഉപഭോക്താക്കളുടെ ശരാശരി പ്രതിമാസ ഡാറ്റാ ഉപയോഗം 32.3 ജിബിയിൽ നിന്ന് 38.7 ജിബിയായി ഉയർന്നു. 23.4 കോടിയിലധികം ഉപഭോക്താക്കൾ 5G നെറ്റ്‌വർക്കിലേക്ക് മാറിയതാണ് ഡാറ്റാ ഉപഭോഗത്തിനു പ്രധാന കാരണമായത്.

ആഗോളതലത്തിൽ നമ്പർ വൺ
ഫിക്സഡ് വയർലെസ് ആക്സസ് (FWA) രംഗത്ത് ജിയോ എയർഫൈബർ, അമേരിക്കൻ കമ്പനിയായ ടി-മൊബൈലിനെ മറികടന്ന് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. പ്രതിമാസം 10 ലക്ഷം പുതിയ കണക്ഷനുകൾ എന്ന നിരക്കിൽ വളരുന്ന എയർഫൈബറിന്റെ ഉപഭോക്താക്കളുടെ എണ്ണം ഒരു കോടിയിലേറെയാണ്. ജിയോ തദ്ദേശീയമായി വികസിപ്പിച്ച 5G, UBR സാങ്കേതികവിദ്യകളാണ് ഈ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചത്.

ആഗോള ടെക് ഭീമന്മാരുമായി സഹകരണം
സ്പേസ്എക്സ്, മെറ്റ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോള ടെക്ഭീമന്മാരുമായുള്ള സഹകരണവും ജിയോയുടെ സാങ്കേതിക മുന്നേറ്റങ്ങളിൽ വലിയ പങ്കുവഹിക്കുന്നു. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളിലൂടെ ഗ്രാമപ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിനും, മെറ്റയുമായി ചേർന്ന് ₹855 കോടി സംയുക്ത എഐ സംരംഭം ആരംഭിക്കാനുമുള്ള പദ്ധതികളിലാണ് ഇതിൽ പ്രധാനം. ഇതിനുപുറമേ ഗൂഗിളിന്റെ ജെമിനി 3 പ്രോ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതും പ്രധാന മുന്നേറ്റമായി.

കണക്റ്റിവിറ്റിയും കടന്ന് ‘ഇന്റലിജൻസിലേക്ക്’
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തേക്കുള്ള നീക്കമാണ് 2025ൽ ജിയോയുടെ ഏറ്റവും സുപ്രധാന തീരുമാനങ്ങളിലൊന്ന്. ‘റിലയൻസ് ഇന്റലിജൻസ്’ പ്ലാറ്റ്‌ഫോം സ്ഥാപിച്ച് ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) പരിശീലിപ്പിക്കാനും ഇന്ത്യക്ക് അനുയോജ്യമായ എഐ സൊല്യൂഷനുകൾ വികസിപ്പിക്കാനും ജിയോ ഡാറ്റാ സംഭാവനകൾ ഉപയോഗിക്കുന്നു.

ഇതിനെല്ലാം പുറമേ, നിക്ഷേപകർ കാത്തിരിക്കുന്ന ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ 2026ൽ നടത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനവും വിപണിയിൽ ആവേശം സൃഷ്ടിച്ചു. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പബ്ലിക് ലിസ്റ്റിംഗ് ആയി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. ഇങ്ങനെ 2025, ജിയോയുടെ ഡിജിറ്റൽ വിപ്ലവത്തിന്റെ വർഷമായി അടയാളപ്പെടുത്തപ്പെട്ടു. വരുംവർഷങ്ങളിലും ഈ വളർച്ച നിലനിർത്തുമെന്നാണ് പ്രതീക്ഷ.

Reliance Jio dominates 2025 with 500 million users, 5G expansion, and AI innovation. Explore how Jio became the world’s largest mobile data network this year.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version