ഒമ്പത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിനൊടുവിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവ് ഡൽഹിയിലെ തിഹാർ ജയിലിൽ കീഴടങ്ങിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ കാർ കലക്ഷൻ അടക്കമുള്ളവ വാർത്തകളിൽ നിറയുകയാണ്. അത്യാഢംബര മോഡലുകൾ തിരഞ്ഞെടുക്കുന്ന പല സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തമായി, അദ്ദേഹത്തിന്റെ കാർ ശേഖരം സുഖസൗകര്യങ്ങളും പ്രായോഗികതയും നിറഞ്ഞവയാണ്.

Rajpal Yadav Car Collection

മഹീന്ദ്ര ഥാർ പോലുള്ള എസ്‌യുവികൾ, ബിഎംഡബ്ല്യു പ്രീമിയം സെഡാൻ പോലുള്ള വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗാരേജിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ റിപ്പോർട്ട് ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വിശദാംശങ്ങൾ സംബന്ധിച്ച് നടനിൽ നിന്നോ അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഉറവിടത്തിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലായെന്നും ടിഓഐ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.

ലിസ്റ്റിലെ ആദ്യ കാർ മഹീന്ദ്ര ഥാർ റോക്‌സ് ആണ്. രഗ്ഡ് സ്റ്റൈലിംഗിനും ഓഫ്-റോഡ് ശേഷിക്കും പേരുകേട്ട മോഡലായ റോക്‌സിന് 12.4 ലക്ഷം മുതൽ 22.3 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയുണ്ട്. ബിഎംഡബ്ല്യു 5 സീരീസ് ആണ്
പട്ടികയിലുള്ള രണ്ടാമത്തെ മോഡൽ. എന്നാലിത് ഏത് ജെൻ സെഡാൻ ആണെന്നത് വ്യക്തമല്ല. ‌രാജ്പാൽ യാദവിന്റെ ഉടമസ്ഥതയിലുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റൊരു മോഡലാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. സുഖസൗകര്യങ്ങൾക്കും വിശ്വാസ്യതയ്ക്കും പേരുകേട്ട ഈ എംപിവി, നടന്മാർ വ്യാപകമായി ഉപയോഗിക്കുന്നു. രാജ്പാൽ യാദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റൊരു എസ്‌യുവിയാണ് മഹീന്ദ്ര സ്കോർപിയോ. എന്നാൽ ലഭ്യമായ ഓൺലൈൻ വിവരങ്ങൾവെച്ച് അത് പഴയ സ്കോർപിയോയാണോ അതോ പുതിയ സ്കോർപിയോ-എൻ ആണോ എന്ന് വ്യക്തല്ല. രണ്ട് പതിപ്പുകളും അവയുടെ ശക്തമായ റോഡ് സാന്നിധ്യത്തിനും കരുത്തുറ്റ നിർമ്മാണത്തിനും പേരുകേട്ടതാണ്.

രാജ്പാൽ യാദവിന്റെ കൈവശമുണ്ട് എന്ന് പറയപ്പെടുന്ന മറ്റൊരു മോഡലാണ് ഹോണ്ട അക്കോർഡ്. ഓൺലൈൻ സ്രോതസ്സുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് അദ്ദേഹത്തിന്റെ പക്കലുള്ളത് 2012 മോഡലാണ്. ഹ്യുണ്ടായി ക്രെറ്റയാണ്
അദ്ദേഹത്തിന്റെ പക്കലുണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന മറ്റൊരു വാഹനം. 

Explore Bollywood actor Rajpal Yadav’s car collection, featuring the BMW 5 Series, Mahindra Thar Roxx, and Toyota Innova Crysta, amid news of his legal battles.

Share.

Comments are closed.

Exit mobile version