റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സാമൂഹിക സേവന വിഭാഗമായ റിലയൻസ് ഫൗണ്ടേഷൻ, തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്
 25 ഇലക്ട്രിക് ബസുകളും പ്രത്യേക ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനും കൈമാറി. തിരുമല സന്ദർശിക്കുന്ന തീർഥാടകർക്ക് കൂടുതൽ ശുചിത്വപരവും സുസ്ഥിരവുമായ ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള ടി.ടി.ഡിയുടെ പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ കരുത്തേകും. തിരുമലയിൽ നടന്ന ചടങ്ങിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡു ബസുകൾ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു.

വൻതോതിൽ തീർഥാടകർ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് ശ്രീവാരി ബ്രഹ്മോത്സവങ്ങൾക്ക് മുന്നോടിയായാണ് ഈ സംഭാവന എത്തുന്നത് എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. 2026 ജൂണിൽ തിരുമല സന്ദർശിച്ച വേളയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അനന്ത് അംബാനി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ച കൂടിയാണിത്. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്ന ടി.ടി.ഡിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയായി 25 ഇലക്ട്രിക് ബസുകൾ നൽകുമെന്ന് അന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നതിനാവശ്യമായ ചാർജിംഗ് സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിന് റിലയൻസ് ഫൗണ്ടേഷനും ടി.ടി.ഡിയും സംയുക്തമായി പ്രവർത്തിച്ചുവരികയാണ്.

25 ഇലക്ട്രിക് ബസുകൾ കൂടി എത്തുന്നതോടെ ടി.ടി.ഡിയുടെ ഹരിത ഗതാഗത പദ്ധതികൾക്ക് കൂടുതൽ ശക്തി ലഭിക്കും. പരമ്പരാഗത ഇന്ധനത്തിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും ഓരോ വർഷവും തിരുമല സന്ദർശിക്കുന്ന ദശലക്ഷക്കണക്കിന് ഭക്തർക്ക് കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഗതാഗത സൗകര്യം ഒരുക്കുന്നതിനും ഇത് സഹായിക്കും.

റിലയൻസ് ഫൗണ്ടേഷനും ജിയോ-ബി.പിയും സംയുക്തമായാണ് ഇലക്ട്രിക് മൊബിലിറ്റി പദ്ധതി നടപ്പാക്കുന്നത്. റിലയൻസ് ഫൗണ്ടേഷൻ ജീവകാരുണ്യ പിന്തുണ നൽകിയപ്പോൾ, ഇലക്ട്രിക് മൊബിലിറ്റിയിലും ഇ.വി. ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളിലും ജിയോ-ബി.പി.യുടെ സാങ്കേതിക വൈദഗ്ധ്യം പദ്ധതിക്ക് പിന്തുണ നൽകി.
 “ഓരോ വർഷവും ഭഗവാൻ വെങ്കടേശ്വരന്റെ ദർശനത്തിനായി ദശലക്ഷക്കണക്കിന് ഭക്തരാണ് തിരുമലയുടെ പുണ്യപർവതങ്ങളിലെത്തുന്നത്. അവരുടെ യാത്രയ്ക്ക് പിന്തുണ നൽകുന്നത് ഞങ്ങൾക്ക് ഒരേസമയം അഭിമാനവും ഉത്തരവാദിത്തവുമാണ്. തിരുമലയിലേക്കുള്ള തീർഥാടനം കൂടുതൽ സുഖകരമാക്കുന്നതിനും പ്രദേശത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള ടി.ടി.ഡിയുടെ ശ്രമങ്ങൾക്ക് ഞങ്ങളുടെ വിനീതമായ സംഭാവനയാണ് ഈ 25 ഇലക്ട്രിക് ബസുകൾ.” പദ്ധതിയെക്കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി പറഞ്ഞു.

ഇന്ത്യയിലുടനീളം സുസ്ഥിര വികസനത്തിനും കൂടുതൽ ശുചിത്വപരമായ ഗതാഗത പരിഹാരങ്ങളുടെ വികസനത്തിനുമുള്ള റിലയൻസിന്റെ വിപുലമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതി.

Reliance Foundation Presents 25 Electric Buses to TTD The contribution comes ahead of the two Srivari Brahmotsavams,  major temple festivals expected to draw a large number of pilgrims to Tirumala. The buses were formally flagged off by Andhra Pradesh Chief Minister Shri N. Chandrababu Naidu at an event in Tirumala.  

Share.
Leave A Reply

Exit mobile version