സുനിൽ ഷെട്ടിയുടെ പിതാവ് വീരപ്പ ഷെട്ടി ചെറുപ്പത്തിൽ മുംബൈയിൽ ഉഡുപ്പി റെസ്റ്റോറന്റിൽ പ്ലേറ്റ് കഴുകുന്ന ജോലി ചെയ്തിരുന്നു. അവിടെനിന്നും സ്വന്തം റെസ്റ്റോറന്റ് സ്ഥാപിക്കുന്നതിലേക്കുള്ള പിതാവിന്റെ കഠിനാധ്വാനം ജീവിതത്തിൽ പകർത്തുകയായിരുന്നു സുനിൽ ഷെട്ടി. ബോളിവുഡിലും സ്റ്റാർട്ടപ്പ് നിക്ഷേപലോകത്തും ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറിയത് ആ കഠിനാധ്വാനം കൈമുതലാക്കിയാണ്.

Suniel Shetty Entrepreneurial Journey

റെസ്റ്റോറന്റ് ജീവിതത്തിന്റെ കഠിനാനുഭവങ്ങൾക്കൊപ്പം വളർന്ന സുനിൽ ഷെട്ടി പിന്നീട് ഫിറ്റ്‌നസ്, കഠിന പരിശീലനം, ചിട്ടയായ ജീവിതം എന്നിവയുടെ കരുത്തിൽ സിനിമയിലേക്കെത്തി. 1992ൽ പുറത്തിറങ്ങിയ Balwaan എന്ന ചിത്രത്തിലൂടെ ആക്ഷൻ ഹീറോയായി ശ്രദ്ധ നേടിയ അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ജീവിതത്തിലെ സ്ഥിരതയും നിയന്ത്രണവും അദ്ദേഹത്തെ സിനിമയ്ക്ക് പുറത്തുള്ള വലിയ സാമ്പത്തിക ലോകത്തിലേക്കും നയിച്ചു.

സിനിമാ താരമെന്ന പ്രതിച്ഛായയ്ക്ക് പുറമെ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഗ്രൂമിംഗ് ബ്രാൻഡുകൾ മുതൽ ഡീപ്‌ടെക്, ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോം, വിദ്യാഭ്യാസം, റീസൈക്ലിംഗ്, സ്പോർട്സ് ലീഗ് തുടങ്ങി പല മേഖലകളിലേക്കും നീളുന്നതാണ് അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ. സ്റ്റാർട്ടപ്പുകളിൽ അദ്ദേഹം ‘വാലുവേഷനു’ പകരം ‘വാല്യൂ’ എന്ന സമീപനത്തിന് മുൻഗണന നൽകി. ആരോഗ്യവും ഫിറ്റ്‌നസും കേന്ദ്രീകരിച്ച ബിസിനസുകളിലും സജീവമായ അദ്ദേഹം ദീർഘകാല വളർച്ച ലക്ഷ്യമിട്ടുള്ള വെൽനെസ് സാമ്രാജ്യവും രൂപപ്പെടുത്തി. ഇന്ത്യൻ വിപണിയെ മനസ്സിലാക്കി അത് മുൻനിർത്തിയുള്ള ഈ നിക്ഷേപ രീതിയാണ് അദ്ദേഹത്തെ സിനിമാതാരത്തിൽ നിന്ന് ഇന്ത്യാ-ഫസ്റ്റ് ബിസിനസ് ചിന്താഗതിയുള്ള സംരംഭകനായി മാറ്റിയത്.

2015ൽ ആരംഭിച്ച മെൻസ് ഗ്രൂമിംഗ് ബ്രാൻഡായ ബീയർഡോയിലെ (Beardo) ആദ്യകാല നിക്ഷേപകരിൽ ഒരാളാണ് അദ്ദേഹം. ഇതിനു പുറമേ ഫിഡ് ഡെലിവെറി ബ്രാൻഡായ വായു (WAAYU), പ്രോട്ടീൻ വാട്ടർ ബ്രാൻഡായ അക്വാടെയ്ൻ (Aquatein) എന്നിവയിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്. ടെക് ആൻഡ് സർവീസ് രംഗമാണ് താരത്തിന് നിക്ഷേപമുള്ള പ്രധാന മേഖല. ഈ രംഗത്ത്  Proxgy, Colexion, Savesmart, Cargo Exchange, Exelmoto തുടങ്ങി നിരവധി കമ്പനികളിൽ അദ്ദേഹത്തിനു നിക്ഷേപമുണ്ട്. Vieroots Wellness Solutions, BodyFirst, Veda Rehabilitation and Wellness തുടങ്ങിയവയിലൂടെ ഹെൽത്ത് ആൻഡ് വെൽനെസ് രംഗത്തും അദ്ദേഹം പോർട്ട്ഫോളിയോ വ്യാപിപ്പിച്ചിരിക്കുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് 125 കോടിയോളം രൂപയാണ് താരത്തിന്റെ ആസ്തി.  

Discover how Suniel Shetty built a multi-crore business empire. From his father’s struggle in a restaurant to investing in Beardo, Waayu, and deep-tech startups.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version