കോവിഡ് മൂലം രാജ്യത്ത് തൊഴിൽ നഷ്ടമായത് 50 ലക്ഷം ആളുകൾക്ക് . 5മില്യൺ ആളുകളുടെ സ്ഥിരജോലിയാണ് ലോക്ഡൗൺ മൂലമുണ്ടായത്.
Centre for Monitoring India Economy യുടെ കണക്ക് പ്രകാരമാണിത്. ജൂലൈയിലാണ് സ്ഥിരവരുമാനമുളള ഇത്രയധികം പേർക്ക് ജോലിനഷ്ടമുണ്ടായത്.
17.7മില്യൺ ആളുകൾക്ക് ഏപ്രിലിലും 0.1മില്യൺ പേർക്ക് മേയിലും ജോലി പോയിരുന്നു. ഇന്ത്യയിൽ 21% ആളുകളാണ് സ്ഥിരശമ്പളത്തിൽ ജോലി ചെയ്യുന്നത്.
ചെറുകിട-വഴിയോര കച്ചവടക്കാർ,ദിവസവേതനക്കാർ എന്നിവർക്കും തൊഴിൽ നഷ്ടമായി. ആകെ തൊഴിലടിസ്ഥാനത്തിൽ 32 ശതമാനമാണ് ഈ വിഭാഗത്തിലുളളത്.
ലോക്ഡൗൺ സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്.