Startups

Fritz-kola, കൊക്കകോളയ്ക്കും പെപ്സിക്കും ബദലൊരുക്കി 2 വിദ്യാർത്ഥികൾ

ജർമ്മനിയിലെ Fritz-kola സംരംഭത്തിലെ അട്ടിമറി വിജയത്തിന്റെ കഥ പറയും. സോഫ്റ്റ് ഡ്രിങ്ക് രംഗത്തെ കൊക്കകോളയും പെപ്സിയും പോലെയുള്ള വമ്പൻമാരുടെ മാർക്കറ്റ് പിടിച്ചെയുത്ത Fritz-kola, രണ്ട് വിദ്യാർത്ഥികൾ തുടങ്ങിയതാണെന്ന് അറിയുമ്പോഴാണ് ചെറുപ്പക്കാരുടെ പവർ മനസ്സിലാകുക. ജർമ്മനിയിലെ Hamburg ൽ നിന്നുളള വിദ്യാർത്ഥികളായ Lorenz Hamplഉം Mirco Wiegertഉം ആയിരുന്നു Fritz-kolaയുടെ ഫൗണ്ടേഴ്സ്.

2003ലാണ് ഒരു കോള സ്വന്തമായി നിർമ്മിക്കുന്നതിനെ കുറിച്ച് ഇരുവരും ചിന്തിച്ചു തുടങ്ങുന്നത്. കോളയുടെ ചേരുവകളെ കുറിച്ച് വലിയ പിടിയൊന്നും ഉണ്ടായിരുന്നില്ല. ഏതൊരാളെയും പോലെ കോള കുടിക്കുമെന്ന് മാത്രം. പുതിയ സംരംഭത്തിനായി ഇരുവരും cola recipeയും ചേരുവകളും ഇന്റർനെറ്റിൽ സേർച്ച് ചെയ്തു നോക്കി. നിരാശയായിരുന്നു ഫലം. അടുത്ത വഴിയെന്ന നിലയ്ക്ക് ജർമ്മനിയിലെ ബ്രൂവറികളിൽ വിളിച്ചു നോക്കുകയാണ് ചെയ്തത്. ഒരു കോള റെസിപ്പി തയ്യാറാക്കി നിർമ്മിക്കാനാകുമോ എന്നായിരുന്നു അന്വേഷണം. വലിയ പല ബ്രൂവറികളും ആവശ്യം നിരസിച്ചു. അങ്ങനെ നൂറോളം വിളികൾക്കൊടുവിൽ അവർക്കൊരു yes ലഭിച്ചു. പടിഞ്ഞാറൻ ജർമ്മനിയിലെ ഒരു ചെറിയ ബ്രൂവറിയിലേക്കായിരുന്നു ക്ഷണം. അവിടെ Fritz-kola പിറന്നു.

ആദ്യ നിർമ്മാണത്തിൽ 170 പെട്ടി കോള റെഡി. ഏകദേശം 4,080 ഓളം ബോട്ടിലുകൾ. സൂപ്പർ മാർക്കറ്റുകളെയും റീട്ടെയ്ലർമാരെയും സമീപിക്കാതെ നേരെ ബാറുകളിലേക്ക് വെച്ചു പിടച്ചു. ഒരു വാനിൽ ഇരുവരും വിവിധ ബാറുകളിൽ കോളയെത്തിച്ചു. ആദ്യകാലത്ത് പ്രധാന കോള ബ്രാൻഡിന് പകരം Fritz-kola സ്വീകരിക്കാൻ ബാറുകൾക്ക് മടിയായിരുന്നു. വിറ്റഴിക്കാത്ത സ്റ്റോക്കിന് റീഫണ്ട് വാഗ്ദാനം ചെയ്താണ് Mircoയും Lorenzഉം ഓർഡറുകൾ നേടിയത്. ദിവസം മുഴുവൻ പ്രയത്നിച്ച് ആഴ്ചകളോളമുളള ശ്രമഫലമായി Fritz-kola ജനങ്ങളിലേക്കെത്തി. രണ്ടു വിദ്യാർത്ഥികളുടെ കോളയല്ലേ, ഒന്ന് പരീക്ഷിക്കാമെന്ന് പലർക്കും തോന്നി. Fritz-kolaയുടെ വിജയയാത്ര അവിടെ ആരംഭിച്ചു.

Lorenzസിന്റേയും Mirco യുടേയും മുഖമായിരുന്നു കമ്പനിയുടെ ആദ്യ ലോഗോ. 7000 യൂറോ മുതൽ മുടക്കിൽ ആരംഭിച്ച സംരഭത്തിന് 100യൂറോ മുടക്കി ലോഗോ തയ്യാറാക്കി. 70 യൂറോയ്ക്ക് ബ്രാൻഡ് രജിസ്റ്റർ ചെയ്തു. കളർ പ്രിന്റിന് ചെലവ് കൂടുതലായതുകൊണ്ട് ബ്ളാക്ക് ആന്റ് വൈറ്റ് ലോഗോ ആക്കി.

Fritz എന്നത് ജർമ്മനിയിൽ പൊതുവെ ഉപയോഗിക്കുന്ന പേരാണ്. അത് തെരഞ്ഞെടുത്തത് ജനങ്ങൾക്കിടയിൽ ഒരു ചെറിയ സർവേ നടത്തിയും. രുചിയിൽ വേറിട്ടു നിൽക്കാൻ sugar കുറച്ച് lemon juice കൂടുതലായി ചേർത്തു, ഒപ്പം കൊക്കകോളയെക്കാളും പെപ്സിയെക്കാളും കൂടുതൽ കഫീനും. കഫീൻ കൂടുതലുളളതിനാൽ മധുരം കുറ‍ഞ്ഞ് ഒരു മത്ത് പിടിപ്പിക്കുന്ന സ്വാദ് Fritz-kolaക്കു ലഭിച്ചു. 100 മില്ലി കൊക്കകോളയിൽ 10mg കഫീനുള്ളപ്പോൾ, Fritz, 25mg കഫീൻ, ചേർത്തു . ഇതിനു പുറമെ sugar-free കോളയും വിവിധ fruit drink കളും വിപണിയിലിറക്കി.

മൂന്ന് വർഷത്തോളം ഓഫീസും മറ്റ് ജീവനക്കാരില്ലാതെയായിരുന്നു ഇരുവരുടെയും പ്രവർത്തനം. പരസ്യങ്ങളില്ലാതെ മൗത്ത് പബ്ലിസിറ്റിയിൽ തുടങ്ങിയ മുന്നേറ്റം പിന്നീട് വ്യത്യസ്തമായ പരസ്യങ്ങളിലൂടെയും ശ്രദ്ധ നേടി. ഡൊണാൾഡ് ‌ട്രംപിനെയും വ്ലാദിമിർ പുടിനെയും എർദോഗനെയും എല്ലാം വിമർശിക്കുന്ന പരസ്യങ്ങൾ കോളക്ക് വേറിട്ട മുഖം നൽകി. ജർമ്മനിയിലെ പേരെടുത്ത ബ്രാൻഡായി Fritz-kola മാറി.
അഞ്ച് നിർമാണ പ്ലാന്റുകളിലായാണ് ഇന്ന് Fritz-kolaയുടെ നിർമാണം.

ജർമ്മനിയിൽ മാത്രമല്ല യൂറോപ്പിൽ എല്ലായിടത്തും ബ്രാൻഡ് പ്രസിദ്ധി നേടി. ജർമ്മനിയിലെ കടകളിൽ 330ml glass cola bottle വിഭാഗത്തിൽ Fritz-kolaയുടെ വിൽപ്പന രണ്ടാമതെത്തി. കൊക്കകോളക്ക് തൊട്ടുപിന്നിൽ സ്ഥാനം.

17 വർഷം മുൻപ് രണ്ട് വിദ്യാർത്ഥികൾ ഒരു അപ്പാർട്ട്മെന്റിൽ നിന്നാരംഭിച്ച കോള സ്റ്റാർട്ടപ് ഇന്ന് യൂറോപ്പിലെ മികച്ച ബ്രാൻഡായത് സംശയമില്ലാതെ സംരംഭം തുടങ്ങിയ ചെറുപ്പത്തിന്റെ ആറ്റിറ്റ്യൂടാണ് .2016ൽ Lorenz വഴി പിരിഞ്ഞെങ്കിലും ഭൂരിഭാഗം ഷെയറുകളും സ്വന്തമാക്കി Mirco 280 ജീവനക്കാരുമായി Fritz-kolaയെ മുന്നോട്ട് നയിക്കുന്നു.

Leave a Reply

Back to top button