ആപ്പിളിന്റെ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ അടുത്തമാസം ആരംഭിച്ചേക്കും.
ദസറ-ദീപാവലി സീസണിൽ സ്മാർട്ട്ഫോൺ വിപണി കീഴടക്കാനാണ് ആപ്പിളിന്റെ തീരുമാനം.
foreign direct retailലെ ഇളവുകൾ മുതലെടുക്കാനാണ് ആപ്പിളിന്റെ നീക്കം. ഫ്ളിപ്കാർട്ടും ആമസോണും വഴിയായിരുന്നു ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപന.
കഴിഞ്ഞ വർഷം ആപ്പിൾ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയ്ൽ ഔട്ട്ലെറ്റ് ബംഗലുരുവിൽ ആരംഭിക്കും.
മുംബൈയിലാണ് ആദ്യ റീട്ടെയ്ൽ ഔട്ട്ലെറ്റ് ആപ്പിൾ തുറക്കുക. ആപ്പിളിന്റെ വില കുറഞ്ഞ ഐഫോണുകൾക്ക് ഇന്ത്യയിൽ വൻ ഡിമാൻഡ് ആയിരുന്നു.
49ശതമാനം മാർക്കറ്റ് ഷെയറോടെ ആപ്പിൾ ഇന്ത്യയിലെ സ്മാർട്ഫോൺ വിപണിയിൽ മുന്നിലാണ്.
മാർക്കറ്റ് വാല്യുവിൽ 2ട്രില്യൺ യുഎസ് ഡോളർ എന്ന നേട്ടത്തിൽ ആപ്പിളെത്തിയിരുന്നു.