ബാങ്കിങ് മേഖലയിൽ സാറ്റ്ലൈറ്റ് ഡാറ്റ ഉപയോഗിക്കുന്ന ആദ്യ ബാങ്കായി ICICI Bank.
കർഷകർക്കുളള ലോൺ സുഗമമായി ലഭ്യമാക്കാനാണ് ഡാറ്റ ഉപയോഗിക്കുന്നത്.
സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് കർഷകരുടെ വായ്പ യോഗ്യത വിലയിരുത്തുന്നത്.
ISRO,NASA എന്നിവയുടെ 40ഓളം സാറ്റ്ലൈറ്റ് ഇമേജുകൾ ഉപയോഗിക്കും.
ഭൂമി,ജലസേചനം,വിളവ് ഇവ പരിശോധനക്ക് വിധേയമാക്കും. മഴലഭ്യത,താപനില,ഭൂഗർഭജലലഭ്യത,മണ്ണിലെ ഈർപ്പം ഇവയെല്ലാം അളക്കാനാകും.
അർഹരായവരെ കൃത്യമായി തെരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും. കൃഷിഭൂമിയുടെ പരിശോധന വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയും.
രാജ്യത്ത് 63,000ഗ്രാമങ്ങളിൽ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ മാസം കൊണ്ടു 25,000 ഗ്രാമങ്ങളിൽ പൂർത്തീകരിക്കും.
മഹാരാഷ്ട്ര,മധ്യപ്രദേശ്,ഗുജറാത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. 2020-21ആദ്യപാദത്തിൽ 58,000 കോടിയാണ് ICICI Bank ലോൺ നൽകിയത്.
14.3ശതമാനമാണ് ബാങ്കിന്റെ കാർഷികലോണുകളിലെ വളർച്ച.