രാജ്യത്ത് ഡൊമസ്റ്റിക് സർവീസുകളുടെ എണ്ണം കൂട്ടാൻ എയർലൈനുകൾക്ക് അനുമതി.
കോവിഡ് കാരണം ആഭ്യന്തരസർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു.
വേനൽക്കാല സർവീസുകൾ നിലവിലെ 45%ത്തിൽ നിന്ന് 60% ആയി ഉയർത്തും.
പ്രതിദിനം 2000 ആഭ്യന്തര സർവീസുകൾ നടത്താനാവുമെന്ന് DGCA.
മുംബൈ,കൊൽക്കത്ത,ചൈന്നൈ വിമാനത്താവളങ്ങളിൽ സർവീസുകൾ കൂട്ടും.
മെയ് 25 മുതലാണ് ആഭ്യന്തരവിമാനസർവീസുകൾ പുനരാരംഭിച്ചത്.
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ യാത്രക്കാർ വർദ്ധിച്ചിരുന്നു.
പ്രതിദിനയാത്രക്കാരുടെ എണ്ണം 1121 ഫ്ലൈറ്റുകളിൽ 1.2ലക്ഷമായി വർദ്ധിച്ചു.
കോവിഡ് കാലത്ത് വിമാനയാത്രകളാണ് കൂടുതൽ സുരക്ഷിതമെന്ന് DGCA.
നിയന്ത്രിതപ്രവേശനവും യാത്രക്കാരുടെ വിവരങ്ങളിലെ കൃത്യതയും യാത്ര സുരക്ഷിതമാക്കുന്നു.
ഇന്റർനാഷണൽ റൂട്ടിൽ നിയന്ത്രിത ഫ്ളൈറ്റ് ഓപ്പറേഷൻ തുടരും.