കൊറോണ: തെറ്റായ പരസ്യം നൽകിയതിന് സോപ്പ് കമ്പനിക്ക് നോട്ടീസ്.
Hindustan Unilever കമ്പനിക്കാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചത്.
പരസ്യത്തിലെ തെറ്റായ അവകാശവാദങ്ങളാണ് നോട്ടീസിന് കാരണം.
Lifebuoy Hand Sanitizer പരസ്യത്തിലാണ് HUL തെറ്റായ സന്ദേശം നൽകിയത്.
കോവിഡിനെതിരെ രോഗപ്രതിരോധം നൽകുമെന്നായിരുന്നു പരസ്യം.
10 മണിക്കൂറോളം കൈകൾ അണുവിമുക്തമായി സൂക്ഷിക്കുമെന്നും അവകാശവാദം.
ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വാദമുഖങ്ങളെ DCGI തളളിക്കളഞ്ഞു.
നോട്ടീസിന് ഏഴു ദിവസത്തിനുളളിൽ HUL മറുപടി നൽകണം.
ജൂണിൽ സമാനമായ നോട്ടീസ് യൂണിലിവറിന് DCGI നൽകിയിരുന്നു.
Lifebuoy Virus Fighter സോപ്പിൽ anti-covid-19 ഗുണങ്ങളുണ്ടെന്നായിരുന്നു അന്ന് വാദം.
Lifebuoy ഉത്പന്നങ്ങൾ നിഷ്ക്രിയ വൈറസിനെ കൊല്ലുമെന്ന് HUL അവകാശപ്പെട്ടിരുന്നു.
₹34,619 കോടി വിറ്റുവരവുള്ള HUL ഇരുപതിലധികം പ്രൊഡക്റ്റുകളാണ് മാർക്കറ്റിൽ ഇറക്കുന്നത്.