അമിതാഭ് ബച്ചൻ ഇനി Amazon Alexa ശബ്ദമാകും.
ആമസോണിന്റെ Digital Voice അസിസ്റ്റന്റാണ് Alexa.
2021ലാണ് അമിതാഭിന്റെ ശബ്ദത്തിൽ അലക്സ പുറത്തിറക്കുക.
Neural Speech Technology ആണ് ഇതിനായി ഉപയോഗിക്കുന്നത്.
ഹോളിവുഡ് താരം Samuel L. Jackson ആണ് അലക്സയിലെ ആദ്യ സെലിബ്രിറ്റി ശബ്ദം.
Voice recognition ഇന്റർനെറ്റ് സേവന ഉപയോഗം ഇന്ത്യയിൽ 40% വർധിച്ചു.
സ്മാർട്ട്ഫോണുകളിൽ ടൈപ്പിങ്ങിനേക്കാൾ വോയ്സ് അസിസ്റ്റന്റിന് പ്രിയമേറി.
ബച്ചനിലൂടെ ആമസോൺ അലക്സ കൂടുതൽ സ്വീകാര്യമാകുമെന്നാണ് പ്രതീക്ഷ.
വോയ്സ് അസിസ്റ്റന്റ് സംവിധാനത്തിൽ ആപ്പിളും ഗൂഗിളുമാണ് അലക്സയുടെ എതിരാളികൾ.
ഗൂഗിൾ അസിസ്റ്റന്റിന് ഇന്ത്യയിൽ ഇതുവരെ സെലിബ്രിറ്റി വോയ്സില്ല.
അമേരിക്കൻ ഗായകൻ John Legend ന്റെ ശബ്ദമാണ് ഗൂഗിൾ ഉപയോഗിക്കുന്നത്.