ലോക്ക്ഡൗൺ കാലത്ത് ജീവനക്കാർക്ക് തുണയായത് പ്രൊവിഡന്റ് ഫണ്ട്.
39,403 കോടി രൂപയോളമാണ് ഇപിഫ് ഇനത്തിൽ അംഗങ്ങൾ പിൻവലിച്ചിരിക്കുന്നത്.
മാർച്ച് 25നും ഓഗസ്റ്റ് 31നുമിടയിലാണ് തുക പിൻവലിച്ചത്.
തുക പിൻവലിക്കാൻ ലോക്ക്ഡൗണിൽ അവസരം നൽകിയിരുന്നു.
മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നിവയിൽ നിന്നാണ് 40% തുകയും പിൻവലിച്ചത്.
മഹാരാഷ്ട്ര 7,837.85 കോടിയും കർണാടക 5,743.96 കോടിയും പിൻവലിച്ചു.
തമിഴ്നാടും പുതുച്ചേരിയും കൂടി പിൻവലിച്ചത് 4,984.51 കോടി രൂപയാണ്.
5500 കോടിയോളമാണ് ഡൽഹിയും തെലങ്കാനയും പിൻവലിച്ചത്.
55% ക്ലെയിമും കോവിഡ് അഡ്വാൻസ് എന്ന നിലയിലാണ്.
31% ക്ലെയിമുകൾക്കും കാരണമായി രേഖപ്പെടുത്തിയത് അനാരോഗ്യം.
ശമ്പളമുളള ജോലി ഉള്ളവർ ഓഗസ്റ്റിൽ 86 മില്യണിൽ നിന്നും 65 മില്യണായി കുറഞ്ഞു.
കോവിഡ് കാലത്ത് 2 കോടി 10 ലക്ഷത്തോളം ആളുകൾക്കാണ് തൊഴിൽനഷ്ടമുണ്ടായത്.