രാജ്യത്തെ അത്യാധുനിക- അതിവേഗ പാസഞ്ചർ ട്രെയിനിന്റെ ഡിസൈൻ പൂർത്തിയായി
Regional Rapid Transit System (RRTS) ട്രെയിനുകളുടെ ഡിസൈൻ അവതരിപ്പിച്ചു
മണിക്കൂറിൽ 180 കിലോമീറ്റർ വേഗത ഈ ട്രെയിനുകൾക്ക് കൈവരിക്കാനാകും
ദില്ലി-മീററ്റ് കോറിഡോറിൽ യാത്രാസമയം ഇതിലൂടെ ഒരു മണിക്കൂറായി ചുരുക്കാനാകും
82 കി.മീ ദൂരമാണ് ദില്ലി-ഗാസിയാബാദ്-മീററ്റ് സെമിഹൈസ്പീഡ് റെയിൽ കോറിഡോർ
ദില്ലി മെട്രോയെക്കാൾ മൂന്നു മടങ്ങ് വേഗതയിൽ RRTS ട്രെയിൻ സഞ്ചരിക്കും
പൂർണമായും എയർകണ്ടീഷൻ ചെയ്തതാണ് RRTS ട്രെയിൻ
സ്റ്റൈയിൻലെസ് സ്റ്റീലിൽ തീർത്ത RRTS ട്രെയിൻ ഭാരം കുറഞ്ഞതായിരിക്കും
ഇരുവശത്തുമായി 6 ഓട്ടോമാറ്റിക് പ്ലഗ്-ഇൻ ടൈപ്പ് വൈഡ് ഡോറുകളാണ്
RRTS ട്രെയിനിൽ ഒരു കോച്ച് ബിസിനസ് ക്ലാസ് ആയിരിക്കും
ഫ്ലൈറ്റിലുള്ള അത്യാധുനിക സൗകര്യങ്ങൾ ട്രെയിനിലുണ്ടാകുമെന്ന് NCRTC
റെയിൽ കോറിഡോർ പൂർണപ്രവർത്തനസജ്ജമാകുന്നത് 2025ലായിരിക്കും
സ്വാഭാവിക വെളിച്ചവും കാറ്റും കടന്നുവരുന്ന വിധമാണ് ട്രെയിനിന്റെ രൂപകൽപന
ഗുജറാത്തിലെ Bombardier പ്ലാന്റിലാണ് ട്രെയിനുകളുടെ നിർമാണം നടക്കുന്നത്
കേന്ദ്ര സർക്കാർ, ദില്ലി, രാജസ്ഥാൻ, ഹരിയാന, യു പി സംസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത സംരംഭമാണിത്