വെല്ലുവിളികളും റിസ്ക്കും കുറച്ചുകൊണ്ട് സംരംഭം തുടങ്ങുന്നവരുടെ അട്രാക്ഷനാണ്  solopreneurship

വെല്ലുവിളികളും റിസ്ക്കും കുറച്ചുകൊണ്ട് സംരംഭം തുടങ്ങുന്നവരുടെ അട്രാക്ഷനാണ് solopreneurship. നിങ്ങളുടെ ബോസ് നിങ്ങൾ മാത്രം അതാണ് solopreneur അഥവാ സ്വയംസംരംഭകൻ. സ്വയം ബ്രാൻഡ് ചെയ്യുകയെന്നതാണ് സോളോ സംരംഭകരാകുക എന്നതിലൂടെ ലക്ഷ്യമാക്കുന്നത്. ഒരു മേഖലയിൽ 100 ശതമാനം തത്പരരും അർപ്പണ ബോധമുളളവരുമായിരിക്കണം. ലോകത്ത് പകുതിയിലധികം ഇന്റർനെറ്റ് ഉപയോക്താക്കളായ ഇക്കാലത്ത് ഓൺലൈൻ സോളോപ്രൂണേഴ്സിന് മികച്ച അവസരമുണ്ട്. ട്രെൻഡുകൾ തിരിച്ചറിയാനുളള കഴിവും അത്യാവശ്യം സാങ്കേതിക പരിജ്ഞാനവും ബിസിനസ് ബുദ്ധിയുമുണ്ടെങ്കിൽ നിങ്ങൾക്ക് മുന്നിൽ പുതിയ സാധ്യതകൾ തുറന്നിരിക്കും.

1. യൂട്യൂബർ

സോളോപ്രീനിയേഴ്സ് എന്ന നിലയിൽ ചെയ്യാവുന്ന സ്റ്റൈലിഷായ ട്രെൻഡിങ് ജോബാണ് യൂട്യൂബർ ആകുകയെന്നത്.

2. ക്രിയേറ്റിവ് ഡിസൈനിംഗ്

ഗ്രാഫിക് ഡിസൈനിംഗ് നിങ്ങൾ സോളോ പ്രൂണറാകാവുന്ന മേഖലയാണ്. വിഷ്വൽ കൺസെപ്റ്റുകളും പ്രൊഡക്ഷൻ ഡിസൈനുകളും ഏത് കണ്ടന്റും കൂടുതൽ ആകർഷക്കും.

3. ബ്ലോഗിംഗ്

തുടക്കത്തിൽ ബ്ലോഗിങ്ങ് എന്നാൽ തികച്ചും പേർസണൽ എക്സ്പ്രഷൻസായിരുന്നു. എന്നാലിന്നത് ഒരു ബിസിനസ് നിർദ്ദേശമാണ്.

4.കണ്ടന്റ് മാർക്കറ്റിങ്ങ്

ഇന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാമ്പയിനുകളുടെ ഒരു പ്രധാന ഘടകമാണ് കണ്ടന്റ് മാർക്കറ്റിങ്ങ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഇൻഫർമേഷനോ, പ്രമോഷണഷണലോ ആയ കണ്ടന്റ് സബ്സ്ക്രൈബേഴ്സിന് അയയ്ക്കുക.

5. സ്റ്റോക്ക് ഇൻവെസ്റ്റിംഗ്

ഓഹരി വിപണിയിൽ ഇറങ്ങുകയെന്നത് ഒറ്റയടിക്ക് വിജയം കൊയ്യാവുന്ന  ഒരു ബിസിനസ്സല്ല.  ഉൽ‌പ്പന്നങ്ങൾ, വിപണികൾ, ബിസിനസ്സ് മോഡലുകൾ, കമ്പനികളുടെ സാധ്യതകൾ എന്നിവയെക്കുറിച്ച് ഇൻവെസ്റ്റ്മെന്റ് തീരുമാനമെടുക്കുന്നതിന് മുമ്പ് ആഴത്തിൽ മനസിലാക്കുകയും വിശകലനം ചെയ്യുകയും വേണം. മാത്രമല്ല, നിക്ഷേപം ആരംഭിക്കുന്നതിന് വലിയ മൂലധനം ആവശ്യമില്ല. ആയിരങ്ങളുടെ നിക്ഷേപത്തിൽ  നിന്ന് പോലും മികച്ച വരുമാനമുണ്ടാക്കാം. വിപണിയെ കൃത്യമായി പിന്തുടരുന്നവർക്ക് ഒരു നല്ല സോളോപ്രൂണറാകാം.

6.ഫ്രീലാൻസ് ഫോട്ടോഗ്രഫി
ഇന്ററാക്ടീവായ വിഷ്വലുകൾ എടുക്കാനാകുമെങ്കിൽ ഫ്രീലാൻസ്  ക്യാമറവർക്കുകൾ നിങ്ങൾക്ക് ബെസ്റ്റ് ചോയിസാണ്.
 
7.സോഷ്യൽ മീഡിയ മാനേജ്മെന്റ്
ബ്രാൻഡ് വാല്യു നിർണയത്തിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സംഘടനകൾ, സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ ബിസിനസ്സ് ലീഡേഴ്സ് ഇവർക്കെല്ലാം സോഷ്യൽ മീഡിയ അനിവാര്യമാണ്.

ഈ പറഞ്ഞവയിലെല്ലാം റീസ്ക്കില്ലിംഗിനും അപ്സ്ക്കില്ലിംഗിനും ഓൺലൈൻ കോഴ്സുകളുടെ ഒരു നിര തന്നെയുണ്ട്.
കോവിഡിലിൽ ജോലി നഷ്ടപ്പെട്ടവർക്കും പുതിയ ജോലി അന്വേഷിക്കുന്നവർക്കും  ഓപ്ഷനുകളുടെ ഒരു നീണ്ട നിര തന്നെ മുന്നിലുണ്ട്. ഏത് തെരഞ്ഞെടുക്കണമെന്നത് നിങ്ങളുടെ മാത്രം ചോയ്സാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version