ട്രൈബൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയുമായി ASSOCHAM
ഗോത്ര സംരംഭക വികസനത്തിനായി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിച്ചു
ട്രൈബൽ അഫയേഴ്സ് മന്ത്രാലയവുമായി ചേർന്നാണ് പ്രവർത്തനം
ഗോത്രപൈതൃകവും ഉത്പന്ന വൈവിധ്യവും രാജ്യത്ത് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം
കൂടുതൽ വ്യവസായ ശ്രദ്ധയും നിക്ഷേപവും ഈ മേഖലയിലുണ്ടാകണം
ഗോത്ര കരകൗശല തൊഴിലാളികൾക്ക് ഇതിലൂടെ ഉപജീവനമാർഗം സാധ്യമാകും
ആത്മനിർഭർഭാരതിന്റെ ഗുണഭോക്താക്കളായി ഗോത്രവർഗത്തെ മാറ്റുക
ഗോത്രസംരംഭകത്വ വികസന പരിപാടിയിലൂടെ ഇത് സാധ്യമാക്കാനാകും
ഗോത്രവർഗങ്ങളുടെ കഴിവുകൾ ഇതിനായി വിനിയോഗിക്കപ്പെടണം
കൃഷി-വന ഉത്പന്നങ്ങൾക്ക് നൂതന സാങ്കേതികവിദ്യയിലൂടെ വിപണി ലഭ്യമാക്കുക
സ്വാശ്രയസംഘരൂപീകരണം, സ്ത്രീശാക്തീകരണം ഇവ സാധ്യമാക്കുക
സ്വാശ്രയസംരംഭകത്വശീലം ഗോത്രവർഗങ്ങൾക്ക് പ്രാപ്തമാക്കുക എന്നിവയാണ്
സെന്റർ ഓഫ് എക്സലൻസിലൂടെ ASSOCHAM ലക്ഷ്യമിടുന്നത്
4.5 ലക്ഷം അംഗങ്ങളുളള ഇന്ത്യൻ വ്യവസായ പ്രതിനിധി സംഘമാണ് ASSOCHAM
400ഓളം ചേമ്പറുകളും ട്രേഡ് അസോസിയേഷനും ഈ നെറ്റ് വർക്കിന്റെ ഭാഗമാണ്
Related Posts
Add A Comment