സ്വിറ്റ്സർലണ്ടിലെ ജനീവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Firmenich രുചിയുടെയും സുഗന്ധത്തിന്റെയും വ്യാപാരികളാണ്.  fragranceൻേയും flavorറിന്റേയും ലോകത്തെ അതികായൻമാൻമാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഭക്ഷത്തിലും രുചിയിലും ആ സാധ്യതകൾ ഉപയോഗിക്കുകയാണ് Firmenich.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഒരു ഫ്ളേവർ ഉണ്ടാക്കിയിരിക്കുകയാണ്  Firmenich .  മൈക്രോസോഫ്റ്റിന്റെ സഹായത്തോടെയാണ് ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫ്ളേവർ നിർമിച്ചത്. ലൈറ്റ് ഗ്രിൽഡ് ബീഫിന്റെ രുചിയാണ് ഈ എഐ ഫ്ളേവർ. ഇറച്ചിക്ക് ബദലായുളള സസ്യാധിഷ്ഠിത ആഹാരങ്ങളിൽ ഈ ഫ്ളേവർ ഉപയോഗിക്കാവുന്നതാണ്.

കോവിഡ് -19 ഉണ്ടാക്കിയ വ്യത്യസ്തമായ ഉപഭോക്തൃ പ്രവണതകളും മാർക്കറ്റ് രീതികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ക്രിയേറ്റീവ് ഫ്ളേവറുകൾ നിർമ്മിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു, ഉപഭോക്താവിന്റെ മാറി വരുന്ന അഭിരുചികളെ വിലയിരുത്തി കൂടുതൽ വ്യത്യസ്തമായ രുചിഭേദങ്ങൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. അതിന് നിരന്തമായ പരീക്ഷണങ്ങൾ വേണ്ടി വന്നു.

ഫ്ളേവർ-ഫ്രാഗ്രൻസ് വിപണിയിൽ പ്രശസ്തമായ ബിസിനസ് ടു ബിസിനസ് കമ്പനിയാണ് Firmenich. പെർഫ്യൂമുകൾ, ഫ്ളേവറുകൾ, ചേരുവകൾ എന്നിവയുടെ ഗവേഷണം, നിർമ്മാണം, വിൽപ്പന എന്നിവയിൽ 125 വർഷത്തിലധികമായ കമ്പനിയാണിത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version