ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ ഏർത്ത്’ പുരസ്‌കാരം ഏറ്റുവാങ്ങി തമിഴ്‌നാട് കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു ഐഎഎസ്. പരിസ്ഥിതി സംരക്ഷണ രംഗത്തും സുസ്ഥിര കാലാവസ്ഥാ പ്രവർത്തനങ്ങളിലുമുള്ള നേതൃത്വത്തിനാണ് ആഗോള അംഗീകാരം. തമിഴ്‌നാട് സർക്കാരിൻ്റെ പരിസ്ഥിതി, വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ സുപ്രിയ സാഹുവിനെ തേടി, ‘ഇൻസ്പിരേഷൻ ആൻഡ് ആക്ഷൻ’ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം എത്തിയിരിക്കുന്നത്.

ചൂട് കുറയ്ക്കുന്നതിനുള്ള നൂതനവും, പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ളതുമായ പരിഹാരങ്ങൾ നടപ്പിലാക്കിയതിലെ മികവ് എടുത്ത് പറയേണ്ടതാണെന്ന് യുഎൻ പരിസ്ഥിതി പ്രോഗ്രാം (UNEP) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തണ്ണീർത്തടങ്ങളുടെയും കണ്ടൽക്കാടുകളുടെയും സംരക്ഷണത്തിലൂടെ ആവാസവ്യവസ്ഥയുടെ വ്യാപ്തി വർധിപ്പിച്ചു, ശാസ്ത്രീയമായ പരിഹാരങ്ങളെ ജനകീയ മുന്നേറ്റവുമായി സംയോജിപ്പിച്ച് ദീർഘകാല ഫലങ്ങൾ ഉറപ്പുവരുത്തിയതും യുഎൻ പ്രത്യേകം പ്രശംസിച്ചു.

ഉത്തർപ്രദേശിൽ ജനിച്ച സുപ്രിയ സാഹു 1991 ബാച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥയാണ്. ലഖ്നൗ സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ അവർ പിന്നീട് ‌സിവിൽ സർവീസ് രംഗത്തേക്ക് എത്തുകയായിരുന്നു. 2000ൽ നീലഗിരിയിൽ നടപ്പാക്കിയ ഓപ്പറേഷൻ ബ്ലൂ മൗണ്ടൻ പദ്ധതിയിലൂടെയാണ് അവർ ശ്രദ്ധേയയായത്. ഒറ്റത്തവണ  ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി അവർക്ക് ദേശീയശ്രദ്ധ നൽകി. സമീപ വർഷങ്ങളിൽ, തീരദേശ പ്രതിരോധശേഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തമിഴ്‌നാട് ഗ്രീൻ ക്ലൈമറ്റ് കമ്പനിയുടെ പ്രവർത്തനങ്ങളിലൂടെയും സുപ്രിയ പാരസ്ഥിതിക മുന്നേറ്റം വിവിധ തലങ്ങളിൽ നടപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 

Tamil Nadu Cadre IAS officer Supriya Sahu received the UN’s highest environmental honor, ‘Champions of the Earth’ (Inspiration and Action category), for her leadership in implementing nature-based solutions and conservation efforts in the state.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version