2025ൽ ഹോളിവുഡിലെ രണ്ടാമത്തെ ബില്യൺ ഡോളർ സിനിമയായി ഡിസ്നിയുടെ ആനിമേഷൻ സ്വീക്വെൽ സൂട്ടോപ്യ 2. കമ്പനിയുടെ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം ഒരു ബില്യൺ ഡോളർ കടന്നു. ഈ വർഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് സൂട്ടോപ്യ 2. ജൂലായ് മാസത്തിൽ ഡിസ്നിയുടെ തന്നെ ലിലോ ആൻഡ് സ്റ്റിച്ച് 2025ലെ ആദ്യ വൺ ബില്യൺ ചിത്രമായിരുന്നു. വാരാന്ത്യത്തിൽ മാത്രം സൂട്ടോപ്യ 2 ആഭ്യന്തരമായി 232.7 മില്യൺ ഡോളറും അന്താരാഷ്ട്ര വിപണികളിൽ നിന്ന് 753.4 മില്യൺ ഡോളറും നേടി.

ജാരെഡ് ബുഷ്, ബൈറൺ ഹോവാർഡ് എന്നിവർ ചേർന്ന് ഒരുക്കിയ സൂട്ടോപ്യ 2 നവംബർ 28നാണ് റിലീസായത്.  ഈ നാഴികക്കല്ല് പുതിയ ലോകം തുറക്കുന്നതായി വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ ചീഫ് ക്രിയേറ്റീവ് ഓഫീസർ ജാരെഡ് ബുഷ് പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ ഈ സിനിമ കാണുന്നത് വലിയ അനുഭവമാണ്. അതുകൊണ്ട് സൂട്ടോപ്യ സ്വപ്ന സാക്ഷാത്കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ബോക്സോഫീസിൽ റെക്കോർഡിട്ട മിക്ക ചിത്രങ്ങളും ആനിമേഷൻ മൂവികളാണ് എന്ന പ്രത്യേകതയുമുണ്ട്. ഹോളിവുഡിനു പുറത്ത് ഈ വർഷം ബില്യൺ ഡോളർ കളക്ഷൻ പരിധി കടന്ന മറ്റൊരു ചിത്രം ചൈനീസ് ആനിമേറ്റഡ് ബ്ലോക്ക്ബസ്റ്ററായ ”Ne Zha 2″ ആണ്. ജനുവരിയിൽ റിലീസ് ചെയ്തതിനുശേഷം ചിത്രം 2.2 ബില്യൺ ഡോളർ കളക്ഷൻ നേടിയതായി കോംസ്കോറിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു.

Disney’s animated sequel, ‘Zootopia 2,’ has officially crossed the $1 billion mark at the global box office, becoming the second Hollywood film this year to achieve the milestone, following ‘Lilo and Stitch.’

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version