ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനത്തിലിരുന്ന് ഭക്ഷണം കഴിക്കാൻ അവസരം ഒരുങ്ങുന്നു. ആകാശത്ത് വെച്ചല്ല, ഭൂമിയിൽ തന്നെ. സിംഗപ്പൂർ എയർലൈൻസാണ് കോവിഡിനെ തുടർന്ന് സർവ്വീസില്ലാതിരിക്കുന്ന ഫ്ളൈറ്റുകളെ റസ്റ്റോറന്റാക്കി കൺവേർട്ട് ചെയ്യുന്നത്. ആകാശയാത്ര സാധ്യമാകാത്തവർക്ക് ഒരു ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് സമ്മാനിക്കുകയാണ് സിംഗപ്പൂർ എയർലൈൻസ്. വ്യത്യസ്തമായ ഈ ആശയം ലോകത്തിലെ ലക്ഷൂറിയസ് എയർക്രാഫ്റ്റായ Airbus A380 ലാണ് പരീക്ഷിക്കുന്നത് എന്നതാണ് പ്രത്യേകത. ഒക്ടോബർ 24, 25 തീയതികളിൽ രണ്ടുവ ദിവസം മാത്രമാണ് ഈ അവസരം ലഭിക്കൂ. കുട്ടികളെയും കൂട്ടി കുടുംബങ്ങൾക്ക് ഈ അവസരം ആസ്വദിക്കാനാണ് വീക്ക് എൻഡ് തെരഞ്ഞെടുത്തതെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കുന്നു. കോവിഡിൽ പ്രത്യേക സുരക്ഷാ പരിശോധനകളും തെർമൽ സ്ക്രീനിംഗും ഒക്കെ കഴിഞ്ഞാണ് വിമാനത്തിലേക്ക് പ്രവേശനം.
Singapore Airlines, കോവിഡിനെ തുടർന്ന് സർവ്വീസില്ലാതിരിക്കുന്ന ഫ്ളൈറ്റുകളെ റസ്റ്റോറന്റാക്കി മാറ്റി
By News Desk1 Min Read
Related Posts
Add A Comment