ഏഴ് മാസമായി നിലനിന്നിരുന്ന യാത്രാ നിയന്ത്രണങ്ങളിലാണ് ഇളവ് വരുന്നത്
OCI, PIO കാർഡുടമകൾക്ക് ഇന്ത്യയിലേക്കും പുറത്തേക്കും യാത്രാനുമതി ലഭ്യമാകും
ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ ഇവയ്ക്ക് അനുമതി നൽകിയിട്ടില്ല
ബിസിനസ്, പഠനം, കോൺഫറൻസുകൾ, തൊഴിൽ, ഗവേഷണം, ചികിത്സ
തുടങ്ങിയ ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്ക് എത്താൻ കഴിയുമെന്ന് കേന്ദ്രം
യാത്രക്ക് വിമാന, കപ്പൽ മാർഗങ്ങൾ സ്വീകരിക്കാൻ അനുമതിയുണ്ട്
ചികിത്സയ്ക്ക് ഇന്ത്യയിലെത്താൻ വിദേശ പൗരൻമാർ പുതിയ വിസക്ക് അപേക്ഷിക്കണം
ചികിത്സയ്ക്കായി വരുന്ന വ്യക്തിക്കും ഒരു അറ്റൻഡറിനും വിസ നൽകും
വന്ദേഭാരത് വിമാനങ്ങൾ വഴിയും, എയർ ബബ്ൾ സംവിധാനങ്ങൾ വഴിയും എത്താനാകും
മന്ത്രാലയ അനുമതിയുളള ചാർട്ടർ വിമാനങ്ങൾക്കും യാത്രാനുമതി ലഭിക്കും
17 രാജ്യങ്ങളുമായി ഇന്ത്യ ഒക്ടോബർ 14 ന് എയർ ബബിൾ ക്രമീകരണങ്ങൾ നടത്തിയിരുന്നു
യുഎഇ, യുകെ, യുഎസ്, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്,ബംഗ്ലാദേശ്, ഒമാൻ, കെനിയ,
ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, എന്നീ രാജ്യങ്ങളുമായി എയർ ബബിൾ ക്രമീകരണമുണ്ട്
ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും കോവിഡ് -19 നിർദ്ദേശങ്ങൾ പാലിക്കണം
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളും യാത്രക്കാർ പിന്തുടരണം