രാജ്യത്തെ മൂന്ന് എയർപോർട്ടുകളുടെ ഏറ്റെടുക്കൽ നടപടി അദാനി ഗ്രൂപ്പ് പൂർത്തിയാകുന്നു
മംഗലാപുരം, ലഖ്‌നൗ, അഹമ്മദാബാദ് എയർപോർട്ടുകൾ Adani Group ഏറ്റെടുക്കുന്നു
ഏറ്റെടുക്കൽ ഒക്ടോബർ 31, നവംബർ 2, നവംബർ ഏഴ് തീയതികളിലായിരിക്കും
നവംബർ 12 വരെയായിരുന്നു Airports Authority of India (AAI) സമയം നൽകിയത്
കോവിഡ് -19 മൂലമാണ് എയർപോർട്ട് ഏറ്റെടുക്കലിന് സമയം നീട്ടി നൽകിയത്
ഫെബ്രുവരിയിലായിരുന്നു മൂന്ന് എയർപോർട്ടുകളും അദാനി ഗ്രൂപ്പ് നേടിയത്
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 6 എയർപോർട്ടാണ് നിലവിൽ അദാനി ഗ്രൂപ്പിന് ലഭിച്ചത്
PPP മോഡലിൽ തിരുവനന്തപുരം, ഗുവാഹത്തി, ജയ്പൂർ എയർപോർട്ടുകളും ലഭിച്ചിരുന്നു
50 വർഷത്തേക്കാണ് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് ലീസിന് നൽകിയിരിക്കുന്നത്
തിരുവനന്തപുരം, ഗുവാഹത്തി, ജയ്പൂർ വിമാനത്താവ ഏറ്റെടുക്കലും ഉടൻ നടക്കും
മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും ഈ വർഷം അദാനി ഗ്രൂപ്പ് ഏറ്റെടുത്തേക്കും
GVK Groupൽ നിന്ന് നവി മുംബൈ എയർപോർട്ടും അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും
മുംബൈ, നവി മുംബൈ കൂടി ലഭിച്ചാൽ അദാനി ഗ്രൂപ്പിന് എട്ട് എയർപോർട്ടുകളാകും
രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി PPP മോഡലിൽ നൽകാൻ AAI ലക്ഷ്യമിടുന്നു
വരാണസി, അമൃത്സർ, ട്രിച്ചി, ഭുവനേശ്വർ, റായ്പൂർ, ഇൻഡോർ എയർപോർട്ടുകളാണിവ
12 എയർപോർട്ടുകളും സ്വകാര്യവത്കരിക്കുന്നതിലൂടെ 13,000 കോടി രൂപ പ്രതീക്ഷിക്കുന്നു