Future ഗ്രൂപ്പിനെ Reliance Retail Ventures ഏറ്റെടുക്കുന്നതിന് നേരത്തെ സ്റ്റേ വന്നിരുന്നു
Amazon നൽകിയ പരാതിയിലാണ് റിലയൻസിന്റെ നടപടികൾക്ക് സ്റ്റേ വന്നത്
ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ് എന്നിവ ഏറ്റെടുക്കുന്നതിനാണ് സ്റ്റേ
Singapore International Arbitration Centre ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്
റിലയൻസ് – ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കൽ 24,713 കോടി രൂപയുടെ കരാറായിരുന്നു
അന്തിമ ഉത്തരവ് വരുന്നത് വരെ ഏറ്റെടുക്കൽ നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്
മുൻ വർഷം Future Coupons Ltdൽ 49% ഓഹരികൾ ആമസോൺ നേടിയിരുന്നു
ഫ്യൂച്ചർ റീട്ടെയിലിൽ 7.3% ഓഹരി Future Coupons സ്വന്തമാക്കിയിട്ടുണ്ട്
നിലവിലുളള ഷെയർഹോൾഡർ എഗ്രിമെന്റ് ഫ്യൂച്ചർ ഗ്രൂപ്പ് ലംഘിച്ചുവെന്നാണ് ആമസോൺ ആരോപിച്ചത്
ആഗസ്റ്റിൽ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ-ലോജിസ്റ്റിക്സ് മേഖല റിലയൻസ് ഏറ്റെടുക്കാൻ ധാരണയായി
ഇന്ത്യൻ നിയമമുസരിച്ചാണ് ഏറ്റെടുക്കൽ നടപടിയെന്ന് റിലയൻസ്
ഫ്യൂച്ചർ ഗ്രൂപ്പുമായി കരാർ നടപടികൾ വൈകാതെ പൂർത്തീകരിക്കുമെന്നും റിലയൻസ്