വെള്ളത്തിൽ ലയിക്കുന്ന വളം (Water Soluble Fertiliser) ആദ്യമായി വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ഏഴ് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വാട്ടർ സൊല്യൂബിൾ ഫെർട്ടിലൈസർ രൂപീകരിച്ചത്. പുതിയ വളം വികസനത്തിന് പിന്നിൽ സൊല്യൂബിൾ ഫെർട്ടിലൈസർ ഇൻഡസ്ട്രി അസോസിയേഷൻ (SFIA) ആണ്.
സ്പെഷ്യാലിറ്റി വളങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയെ മുന്നിലെത്തിച്ച്, ഇറക്കുമതി ആശ്രിതത്വത്തിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കുന്ന മുന്നേറ്റമായാണ് ഈ നേട്ടം കണക്കാക്കപ്പെടുന്നത്. ഖനി മന്ത്രാലയത്തിന്റെ പിന്തുണയോടെയും ഇന്ത്യൻ അസംസ്കൃത വസ്തുക്കളും ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്ത പ്ലാന്റുകളും ഉപയോഗിച്ചുമാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിലൂടെ ചൈനീസ് സ്പെഷ്യാലിറ്റി വളങ്ങളുടെ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്പെഷ്യാലിറ്റി വളങ്ങളുടെ രംഗത്ത് ഇന്ത്യയെ ഇറക്കുമതി ആശ്രിത രാജ്യത്തിൽ നിന്ന് കയറ്റുമതിയിൽ ആധിപത്യം പുലർത്തുന്ന ശക്തിയാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് എസ്എഫ്ഐഎ പ്രസിഡൻറ് രാജീവ് ചക്രബർത്തി വ്യക്തമാക്കി.
India has successfully developed its first indigenous water-soluble fertilizer technology after 7 years of research, aiming to reduce imports from China.