രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം  സവാളയുടെയും  ചെറിയ ഉളളിയുടെയും വില വീണ്ടും കുതിച്ചുയരുന്നു. വില വർധന കണക്കിലെടുത്ത് ഇറക്കുമതി നിയന്ത്രണങ്ങളിൽ ഡിസംബർ 15 വരെ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. കരുതൽ ശേഖരത്തിൽ നിന്ന് കൂടുതൽ സവാള വിപണിയിലെത്തിക്കാനുളള ശ്രമം തുടങ്ങി. രാജ്യത്തേക്ക് കൂടുതൽ സവാള ഇറക്കുമതി ചെയ്യുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിപണിയിൽ പൂഴ്ത്തി വയ്പ്പ് തടയുന്നതിനും സർക്കാർതല നടപടികൾ തുടങ്ങിയിട്ടുണ്ട്.  ഏറ്റവും പുതിയ നിരക്കനുസരിച്ച് കേരളത്തിലും ചെന്നൈയിലും ഉള്ളി വില കിലോയ്ക്ക് 100-120 രൂപ വരെയെത്തി. കഴിഞ്ഞയാഴ്ച ഇത് 40-50 രൂപയായിരുന്നു. ആന്ധ്രയിൽ കിലോഗ്രാമിന് 75-80 രൂപയ്ക്കാണ് വിൽക്കുന്നത്. മുംബൈ- പുനെ മാർക്കറ്റുകളിൽ 9-120 എന്ന നിലയിൽ വിലയെത്തി.  ഗുവാഹത്തി, പട്ന എന്നിവിടങ്ങളി‍ൽ 60 മുതൽ 70 രൂപ വരെയാണ് വില.  കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഉള്ളിയുടെ വില കിലോഗ്രാമിന് 11 രൂപയിലധികം വർധിച്ചു. അഖിലേന്ത്യാ തലത്തിൽ ചില്ലറ വിൽപ്പന വില കിലോഗ്രാമിന് 51.95 രൂപയായി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ വിലയായ 46.33 രൂപയേക്കാൾ 12 ശതമാനത്തോളം കൂടുതലാണ്. കനത്ത മഴയാണ് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ സവാളയുടെ വില കുത്തനെ ഉയരാൻ കാരണമായത്. മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നീണ്ടുനിന്ന മൺസൂൺ, ഖാരിഫ് വിളയായ ഉള്ളിയുടെ  വ്യാപകമായ നാശത്തിന് കാരണമായി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version