നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയാണ് പാലക് മുച്ചൽ. ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ലിംക ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിരിക്കുകയാണ് പാലക്. എന്നാൽ സംഗീതത്തിനല്ല, മറിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് അവരുടെ നേട്ടം. ഇന്ത്യയിലും പുറത്തുമുള്ള നിരാലംബരായ കുട്ടികൾക്കായി 3800ലധികം ഹൃദയ ശസ്ത്രക്രിയകൾക്ക് ധനസഹായം നൽകിയതിലൂടെയാണ് പാലകിനെ തേടി ഇത്തരമൊരു നേട്ടമെത്തിയത്.

പാലക് പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷനിലൂടെയാണ് താരത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ. കുട്ടിക്കാലം മുതൽ ജീവകാരുണ്യ രംഗ്തതോട് പാലക്കിന് അടുപ്പമുണ്ടായിരുന്നു. സെലിബ്രിറ്റിയായപ്പോഴും പണം വന്നപ്പോഴും അവരത് മറന്നില്ല. ഇന്ന് കൺസേർട്ടിൽ നിന്നും മറ്റുമുള്ള വരുമാനവും വ്യക്തിഗത സമ്പാദ്യവും ജീവൻ രക്ഷിക്കുന്ന മെഡിക്കൽ ഇടപെടലുകളിലേക്ക് നയിക്കുന്നു.

പാലക്കിന്റെ മനുഷ്യസ്നേഹം ഹൃദയശസ്ത്രക്രിയയിൽ മാത്രം ഒതുങ്ങുന്നില്ല. കാർഗിൽ രക്തസാക്ഷികളുടെ കുടുംബങ്ങളെ പാലക് പിന്തുണയ്ക്കുന്നു. ‍ഗുജറാത്ത് ഭൂകമ്പത്തിലെ ദുരിതബാധിതരേയും പാലക് സഹായിച്ചിരുന്നു.

‘മേരി ആഷിഖി’, ‘കൗൻ തുജെ’, ‘പ്രേം രത്തൻ ധൻ പായോ’ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് പാലക് പ്രശസ്തയായത്. പ്രശസ്തിയിലും തന്‍റെ വരുമാനവും ഊർജവും അവർ ഫൗണ്ടേഷനു വേണ്ടി സമർപ്പിക്കുകയായിരുന്നു. പ്രൊഫഷണൽ നേട്ടങ്ങൾക്കൊപ്പം മാനുഷിക പ്രവർത്തനങ്ങളോടുള്ള അവരുടെ സ്ഥിരമായ സമർപ്പണത്തിൻ്റെ തെളിവായാണ് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ അവരുടെ പേര് ഇടം നേടിയത്.

Popular singer Palak Muchhal has entered the Guinness World Records for funding over 3,800 heart surgeries for underprivileged children through her charitable foundation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version