Impossible milk എന്ന സസ്യാധിഷ്ഠിത ബദൽ പാലുമായി Impossible Foods
Impossible milk പ്രോട്ടോടൈപ്പ് കമ്പനി അവതരിപ്പിച്ചു
സോയ മിൽക്ക് പോലെയല്ല, പശുവിന്റെ പാലിന് തുല്യമായ ബദലെന്ന് കമ്പനി
കാഴ്ചയിലും ഗുണത്തിലും Impossible milk പശുവിൻ പാലിന് സമാനമായിരിക്കും
പുതിയ പാൽ ചൂട് കോഫിയിലൊഴിച്ച് കഴിക്കുന്നതിനും പ്രശ്നമില്ലെന്ന് Impossible Foods
ഒരു വർഷത്തിനുളളിൽ ഗവേഷണ-വികസന ടീമിനെ വിപുലീകരിക്കുന്നതിന് പദ്ധതിയിടുന്നു
ലോകമെമ്പാടുമുളള ശാസ്ത്രജ്ഞരെ Impossible Investigator എന്ന പ്രോജക്ടിന്റെ ഭാഗമാക്കും
ഇറച്ചി-മത്സ്യ-ഡയറി വിഭവങ്ങളിൽ സസ്യ ബദലുകൾ രൂപീകരിക്കുന്നതിനാണ് പ്രോജക്ട്
സസ്യാധിഷ്ഠിത പോർക്ക് ഉത്പന്നം കമ്പനി ജനുവരിയിൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു
യുഎസിൽ 9,000 സ്റ്റോറുകളിലും ഏഷ്യയിൽ ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഇവ ലഭ്യമാണ്
മീറ്റ് ലെസ് ബർഗറും സോസേജും ആണ് Impossible Foods വിപണിയിൽ ആദ്യം അവതരിപ്പിച്ചത്
2011ൽ California റെഡ് വുഡ് സിറ്റിയിലാണ് Impossible Foods പ്രവർത്തനമാരംഭിച്ചത്
2020 ൽ മാത്രം 700 മില്യൺ ഡോളർ ആണ് കമ്പനി ഇതുവരെ സമാഹരിച്ചത്
Related Posts
Add A Comment