ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പ് FreshToHome 121 മില്യൺ ഡോളർ ഫണ്ട് സമാഹരിച്ചു
Series C ഫിനാൻസിംഗ് റൗണ്ടിലാണ് FreshToHome വൻ നേട്ടം സ്വന്തമാക്കിയത്
ഓൺലൈൻ മത്സ്യ-മാംസ, പച്ചക്കറി വിതരണ ശൃംഖലയാണ് FreshToHome
ലോകത്തെ വമ്പന്മാരായ നിക്ഷേപകരാണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്
Investment Corporation of Dubai, ഡവലപ്മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ(DFC) എന്നിവരും നിക്ഷേപകർ
Allana Group, Investcorp, Ascent Capital, എന്നിവ റൗണ്ട് നയിച്ചു
യു എസ് DFC ആദ്യമായാണ് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ ഇക്വിറ്റി സ്റ്റേക്ക് വാങ്ങുന്നത്
Iron Pillar നയിച്ച Series B റൗണ്ടിൽ FreshToHome 19 മില്യൺ ഡോളർ നേടിയിരുന്നു
ഇതോടെ 151 മില്യൺ ഡോളർ നിക്ഷേപമാണ് FreshToHome ആകെ സമാഹരിച്ചത്
85 മില്യൺ ഡോളറാണ് സ്റ്റാർട്ടപ്പിന്റെ ആനുവൽ റെക്കറിംഗ് റവന്യു
അടുത്ത വർഷം 200 മില്യൺ ഡോളറാണ് റവന്യുവിൽ ലക്ഷ്യമിടുന്നത്
മലയാളികളായ മാത്യു ജോസഫ്, ഷാൻ കടവിൽ, ജയേഷ് ജോസ് എന്നിവരാണ് ഫൗണ്ടർമാർ
കേരളത്തിലും ദില്ലി, മുംബൈ ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിലും ദുബായിലും സർവ്വീസ് നടത്തുന്നു
ഇന്ത്യയിൽ കൊൽക്കത്തയിലും സൗദി അറേബ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും
പ്രതിമാസം 15 ലക്ഷം ഓർഡറുകളാണ് FreshToHome സ്വീകരിക്കുന്നത്
Related Posts
Add A Comment