ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് ഡിജിറ്റൽ പ്ളാറ്റ്ഫോം പരീക്ഷിച്ച് Maruti
Microsoft Research ഇന്ത്യയാണ് മാരുതിക്ക് വേണ്ടി HAMS വികസിപ്പിച്ചത്
സ്മാർട്ട്ഫോൺ അധിഷ്ഠിതമായ ടെക്നോളജിയാണ് HAMS
Harnessing AutoMobiles for Safety എന്നതാണ് HAMS അർത്ഥമാക്കുന്നത്
Institute of Driving and Traffic Research (IDTR) നിർമാണത്തിൽ പങ്കാളിയായി
ഡെറാഡൂണിലെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിൽ HAMS പരീക്ഷിച്ചു
HAMS ഡ്രൈവിംഗ് ടെസ്റ്റുകളിൽ നിരീക്ഷണ സംവിധാനമായി പ്രവർത്തിക്കും
സ്മാർട്ട്ഫോണിന്റെ ഫ്രണ്ട്-റിയർ ക്യാമറകളും സെൻസേഴ്സുമാണ് HAMS ഉപയോഗിക്കുന്നത്
ടെസ്റ്റിൽ കാറിന്റെ വിൻഡ്ഷീൽഡിലാണ് സ്മാർട്ട്ഫോൺ ഫിക്സ് ചെയ്യുന്നത്
ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും, കാറിന്റെ ഓരോ ചലനവും ഡ്രൈവറുടെ മുഖഭാവവും വരെ ഒപ്പിയെടുക്കും
Artificial Intelligence അടിസ്ഥാനമാക്കിയുളള നിരീക്ഷണം ടെസ്റ്റുകൾ സുതാര്യമാക്കുന്നു
മൈക്രോസോഫ്റ്റ് റിസർച്ച് ഇന്ത്യ 2016 ലാണ് HAMS പ്രോജക്ട് തുടങ്ങിയത്
റോഡ് സുരക്ഷ ഉറപ്പാക്കാൻ സഹായകമാകുന്ന HAMS കൂടുതൽ നഗരങ്ങളിൽ നടപ്പാക്കും
ഇന്ത്യയിൽ 59% ഡ്രൈവിംഗ് ടെസ്റ്റുകളും കൃത്യമല്ലെന്ന് SaveLIFE Foundation സർവ്വേ