രാജ്യത്ത് കോളേജുകളും യൂണിവേഴ്സിറ്റികളും തുറക്കുന്നതിന് UGC ഗൈഡ്ലൈൻസ്
കോളജുകളും യൂണിവേഴ്സിറ്റികളും പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ആഴ്ചയിൽ ആറ് ദിവസം ക്ലാസുകൾ ഘട്ടംഘട്ടമായി നടത്താനാണ് UGC നിർദ്ദേശിക്കുന്നത്
ശാരീരിക അകലം ഉറപ്പ് വരുത്തി ക്ലാസിലെ ഇരിപ്പിടവും എണ്ണവും ക്രമീകരിക്കേണ്ടതാണ്
സയൻസ് ആൻഡ് ടെക്നോളജി PG, റിസർച്ച് വിദ്യാർത്ഥികളെ ക്യാമ്പസിലെത്താൻ അനുവദിക്കും
അവസാന വർഷ വിദ്യാർത്ഥികൾക്ക് അക്കാദമിക്, പ്ലേസ്മെന്റ് ആവശ്യങ്ങൾക്ക് എത്താനാകും
വിദ്യാഭ്യാസ സ്ഥാപനം തുറക്കുന്നതിന് പ്രദേശം സുരക്ഷിതമെന്ന് കേന്ദ്രമോ സംസ്ഥാനമോ പ്രഖ്യാപിക്കണം
കണ്ടെയ്ൻമെന്റ് സോണിന് പുറത്തുളള സ്ഥാപനങ്ങൾ മാത്രമാണ് തുറക്കാൻ അനുവദിക്കുക
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രവേശനമില്ല
കണ്ടെയ്ൻമെന്റ് സോണുകളിൽ വിദ്യാർത്ഥികളോ അധ്യാപകരോ സന്ദർശിക്കാനും പാടില്ല
കുറഞ്ഞത് 6 അടി ശാരീരിക അകലം പാലിക്കണം, മാസ്കുകൾ നിർബന്ധമാക്കണം
അഴുക്കില്ലെങ്കിലും സോപ്പ് ഉപയോഗിച്ച് പതിവായി കൈ കഴുകുക (കുറഞ്ഞത് 40-60 സെക്കൻഡ്)
ആൽക്കഹോൾ ബേസ്ഡ് ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക (കുറഞ്ഞത് 20 സെക്കൻഡ് )
ചുമ / തുമ്മൽ ഇവ വരുമ്പോൾ ടിഷ്യു/ഹാൻഡ്കർച്ചീഫ് ഉപയോഗിച്ച് മൂക്കും വായും മൂടണം
ആരോഗ്യകാര്യങ്ങളിൽ സ്വയനിരീക്ഷണം വേണം, രോഗങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണം
ക്യാമ്പസിൽ പൊതുസ്ഥലത്ത് തുപ്പുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു
ആരോഗ്യസേതു ആപ്പ് ആവശ്യമെങ്കിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കണം
വിദ്യാർത്ഥികൾ, സ്റ്റാഫ് ഇവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് അതത് സ്ഥാപനങ്ങളാണ്
വിദ്യാർത്ഥികളെ ക്യാമ്പസിൽ താമസിപ്പിക്കേണ്ടത് ആവശ്യമെങ്കിൽ മാത്രം ഹോസ്റ്റലുകൾ തുറക്കാം
ഹോസ്റ്റലുകളിൽ മുറി പങ്കിടുന്നതിനോ രോഗലക്ഷണമുളളവരെ പാർപ്പിക്കുന്നതോ അനുവദിക്കില്ല
നൽകിയിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കേണ്ടത് വിദ്യാഭ്യാസസ്ഥാപനങ്ങളാണ്
ആവശ്യമായ കൂടുതൽ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് നൽകാവുന്നതാണ്
Related Posts
Add A Comment