Bharat Petroleum സ്വകാര്യവത്കരണ നടപടിയുമായി കേന്ദ്രം മുന്നോട്ട്
BPCL സ്വകാര്യവൽക്കരണത്തിനായുള്ള പ്രാരംഭ ബിഡ്ഡ് അവസാനിച്ചു
സർക്കാരിന്റെ കൈവശമുളള 52.98% ഓഹരികൾ വിറ്റഴിക്കാനാണ് നീക്കം
ഓഹരി വിൽപനക്കായുളള താല്പര്യപത്രത്തിന് ഇനി തീയതി നീട്ടില്ലെന്ന് കേന്ദ്രം
നാല് തവണയാണ് വിൽപനയിൽ താല്പര്യപത്രം സമർപ്പിക്കാൻ സമയം നീട്ടിയത്
10 ബില്ല്യൺ ഡോളർ മൂല്യമാണ് വിൽപനയിലൂടെ ലക്ഷ്യമിടുന്നത്
മുംബൈ, കൊച്ചി, മധ്യപ്രദേശിലെ ബിന റിഫൈനറികൾ BPCLന് ഉണ്ട്
17,138 പെട്രോൾ പമ്പുകൾ, 6,151ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവയും സ്വന്തം
61 ഏവിയേഷൻ ഫ്യൂവൽ ഏജൻസീസും ബിപിസിഎല്ലിന്റെ ആസ്തിയിലുണ്ട്
Saudi Aramco, റഷ്യൻ ഊർജ്ജ ഭീമനായ  Rosneft എന്നിവ താല്പര്യം കാണിച്ചിട്ടില്ല
Reliance ഇതുവരെ BPCL ഏറ്റെടുക്കുന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല
സർക്കാരിന്റെ 52.98 % ഓഹരിയുടെ വില ഇപ്പോൾ 47,430 കോടി രൂപയാണ്
രാജ്യത്തെ ഇന്ധനവിപണിയിൽ 22% മാർക്കറ്റ് ഷെയറാണ് BPCL നേടിയിട്ടുളളത്
2020-21 ബജറ്റിൽ ഓഹരി വിറ്റഴിക്കലിലൂടെ 2.1 ലക്ഷം കോടി രൂപ ലക്ഷ്യമിടുന്നു
രണ്ടു ഘട്ടമായി നടക്കുന്ന ബിഡ്ഡിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പങ്കെടുക്കാനാവില്ല

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version