കേരളത്തിലെ റിസോട്ടുകളുടെ പ്രത്യേകത, ഓരോ പ്രോപ്പർട്ടിയും വ്യത്യസ്തവും യുണീഖുമാണ് എന്നതാണ്. പ്രസിദ്ധമായ ആനവളർത്തൽ കേന്ദ്രം കോടനാടിന് അടുത്ത് തട്ടേക്കാടിനോട് ചേർന്ന് ശാന്തമായ പാണിയേൽ പോര് പ്രകൃതിയെ വരച്ചിട്ട ഭൂമിയാണ്. ഒഴുകുന്ന പെരിയാർ, സാക്ഷിയായി സഹ്യപർവ്വത നിരകൾ. ഒരുപക്ഷെ കേരളത്തിൽ ഈ ദൃശ്യം ഏറ്റവും സുന്ദരമായി കാണുക പാണിയേൽ പോരിലാകും. അവിടെ തന്നെ, Whispering Waters എന്ന റിസോർട്ടിൽ നിന്നാണെങ്കിൽ ഈ പ്രകൃതി ദൃശ്യത്തിന് വശ്യത കൂടും
എറണാകുളത്ത് തട്ടേക്കാട് പക്ഷി സങ്കേത്തിനും, കോടനാട് ആനവളർത്തൽ കേന്ദ്രത്തിനുമടുത്താണ് വിസ്പെറിംഗ് വാട്ടർ റിസോർട്ട്സ്. പെരിയാറിന്റെ തീരത്ത്, സഹ്യപർവ്വതനിരകളെ കാണും വിധം ഒരുക്കിയിരിക്കുന്ന ഈ റിസോർട്ടുകളിലിരുന്നാൽ ജലമർമ്മരവും പച്ചപ്പിന്റെ ശാന്തതയും അനുഭവിക്കാനാകും
പ്രൈവറ്റ് ബാൽക്കണി ഉൾപ്പെടെ തയ്യാറിക്കിയിട്ടുള്ള 20 റൂമുകളാണ് വിസ്പറിംഗ് വാട്ടേഴ്സ്, സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. സ്വിമ്മിംഗ് പൂളും, കോൺഫ്രറൻസ് ഹോളും ഒരുക്കിയിരിക്കുന്ന വിസ്പറിംഗ് വാട്ടർ ഫാമിലി ഗെറ്റ് ടുഗതറിനും ബിസിനസ് മീറ്റിംഗുകൾക്കും അനുയോജ്യമായ ആംപിയൻസ് നൽകുന്നു.
ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണ് ഇവിടം. ഭൂതത്താൻ കെട്ടിലേക്കും കാടിനുള്ളിലൂടെ ദീർഘയാത്ര ചെയ്യുവാനും, പെരിയാറിൽ നിന്ന് മീൻ പിടിക്കാനും നമ്മുടെ ഗ്രാമീണ ജീവിതം കാണാനും സഞ്ചാരികൾ വരുന്നത് ഇവിടേക്കാണ്. സൈക്കിളിംഗ്, ജീപ്പ് സഫാരി, പെരിയാറിലൂടെ തുഴഞ്ഞുള്ള യാത്ര തുടങ്ങി പ്രകൃതിയുടെ ഉള്ളറിഞ്ഞുള്ള യാത്രയ്ക്ക് ഇവിടേക്ക് വരാം. പ്രകൃതിയുടെ ശാന്തത അനുഭവിക്കാം