Reliance Retail-Future Group ഡീൽ നിയമപരമെന്ന് കോംപറ്റീഷൻ കമ്മീഷൻ
റിലയൻസ്-ഫ്യൂച്ചർ ഡീൽ അംഗീകരിച്ച് Competition Commission of India ഉത്തരവായി
ഫ്യൂച്ചർ ഗ്രൂപ്പിൽ ഷെയർ ഹോൾഡ് ചെയ്യുന്ന Amazon ഉന്നയിച്ച വാദങ്ങൾ തള്ളി
റീട്ടെയിൽ, ഹോൾസെയിൽ, ലോജിസ്റ്റിക്സ്-വെയർഹൗസ് ബിസിനസ് റിലയൻസിന് ഏറ്റെടുക്കാം
ഫ്യൂച്ചർ ഗ്രൂപ്പിന്റെ 30% സ്റ്റേക്ക് 24000 കോടി രൂപയ്ക്കാണ് Reliance Retail അക്വയർ ചെയ്തത്
ഇതിനെതിരെ Amazon സിംഗപ്പൂരിലെ ആർബിട്രേഷനെ സമീപിച്ചിരുന്നു
10 ശതമാനത്തിൽ താഴെ സ്റ്റേക്കുള്ളവർക്ക് ഷെയർ പർച്ചേസ് എതിർക്കാനാകില്ലെന്ന് ഫ്യൂച്ചർ ഗ്രൂപ്പ്
ഫ്യൂച്ചർ ഗ്രൂപ്പിന്റെ അഭിഭാഷകൻ Harish Salve ആണ് കമ്പനീസ് ആക്റ്റിലെ ഈ വകുപ്പ് ഉന്നയിച്ചത്
റിലയൻസ് ഉൾപ്പെടെ 15 കമ്പനികൾക്ക് ഷെയർ വിൽക്കരുതെന്ന് ധാരണ ഉണ്ടായിരുന്നുവെന്ന് Amazon
Future Couponൽ 49% സ്റ്റേക്ക് Amazon എടുത്തിരുന്നു, ഫ്യൂച്ചർ കൂപ്പൺ 7.3% സ്റ്റേക്ക് Future ഗ്രൂപ്പിലുണ്ട്
Singapore arbitrator റിലയൻസ്-ഫ്യൂച്ചർ ഡീൽ മരവിപ്പിച്ചിരുന്നു
ഈ ഇടക്കാല വിധി പരിഗണിക്കണമെന്ന് SEBI, BSE, NSE എന്നിവരോട് Amazon അഭ്യർത്ഥിച്ചിരുന്നു
ഇതിനിടയിലാണ് റിലയൻസ്-ഫ്യൂച്ചർ ഡീലിന് അനുകൂലമായി Competition Commission വിധി പറഞ്ഞത്