
ഇന്ത്യൻ സിനിമയുടെ തന്നെ മുഖമാണ് സൂപ്പർതാരം ഷാരൂഖ് ഖാൻ (Shah Rukh Khan). വർഷങ്ങൾ നീണ്ട അഭിനയജീവിതത്തിൽ മികച്ച വേഷങ്ങൾ കൊണ്ട് അദ്ദേഹം ശ്രദ്ധ നേടി. അതോടൊപ്പം അദ്ദേഹത്തിന്റെ ആസ്തിയും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇനിപ്പറയാൻ പോകുന്നത് അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചോ ആസ്തിയെക്കുറിച്ചോ അല്ല. മറിച്ച് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യാത്രയെക്കുറിച്ചാണ്.
ഡൽഹി സർവകലാശാലയിൽ (Delhi University) നിന്ന് ഇക്കണമോക്സും ജാമിയ മില്ലിയയിൽ (Jamia Millia Islamia) നിന്ന് മാസ് കമ്യൂണിക്കേഷനുമാണ് ഷാരൂഖ് പഠിച്ചത്. എന്നാൽ ഡിയുവിൽ എത്തുന്നതിനു മുൻപ് ഷാരൂഖ് ഐഐടി എൻട്രൻസ് പരീക്ഷ പാസ്സായിരുന്നു. മാതാവിന്റെ നിർദേശപ്രകാരം എൻട്രൻസ് എഴുതിയ ഷാരൂഖ് അത് പാസ്സായെങ്കിലും ഇക്കണമോിക്സിലേക്ക് തിരിയുകയായിരുന്നു. 2000ത്തിൽ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ അദ്ദേഹം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
Explore Shah Rukh Khan’s education journey from IIT aspirations to becoming an Economics graduate at Delhi University.