എസ് യു-57 എംകെഐ യുദ്ധവിമാനത്തിന്റെയും എസ്-70 ഹണ്ടർ സ്റ്റെൽത്ത് ഡ്രോണിന്റെയും സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്ന വാഗ്ദാനവുമായി റഷ്യ. ഇന്ത്യയിൽ നിർമിക്കുന്ന എസ് യു-57എംകെഐ യുദ്ധവിമാനങ്ങൾ സുഖോയ് എസ്-70 ‘ഹണ്ടർ’ സ്റ്റെൽത്ത് അൺമാൻഡ് കോമ്പാറ്റ് ഡ്രോണുമായി ചേർന്ന് പ്രവർത്തിക്കുന്ന രീതിയിലായിരിക്കും രൂപകൽപന ചെയ്യുകയെന്ന് റോസ്റ്റെക് അധികൃതർ അറിയിച്ചു. യുദ്ധവിമാന–ഡ്രോൺ സംയോജിത സംവിധാനത്തിന്റെ ഭാഗമായി എസ്-70 ഡ്രോൺ ഇന്ത്യ വേർതിരിച്ച് വാങ്ങുകയോ, രാജ്യത്തിനുള്ളിൽ തന്നെ നിർമിക്കുകയോ ചെയ്യാനുള്ള സാധ്യതയും റഷ്യ മുന്നോട്ടുവെക്കുന്നു.

Russia India Defense Deal

മാൻഡ് യുദ്ധവിമാനവും അൺമാൻഡ് ഡ്രോണുകളും ചേർന്ന് പ്രവർത്തിക്കുന്ന ‘മാൻഡ്–അൺമാൻഡ് ടീമിംഗ്’ ആശയമാണ് ഈ നിർദേശത്തിന്റെ അടിസ്ഥാനം. ഭാരമേറിയ ആയുധങ്ങൾ വഹിക്കാൻ കഴിയുന്ന എസ്-70 ഡ്രോൺ മുന്നിൽ പറന്ന് ലക്ഷ്യങ്ങൾ കണ്ടെത്തുകയും ആക്രമണത്തിൽ പങ്കാളിയാകുകയും ചെയ്യുന്നതിലൂടെ എസ് യു-57ന്റെ ആക്രമണവും നിരീക്ഷണ ശേഷിയും വർധിപ്പിക്കാനാകും. വലിയ ആയുധവാഹന ശേഷിയുള്ള പ്ലാറ്റ്‌ഫോമുകളിലാണ് ഇന്ത്യൻ വ്യോമസേനയുടെ ശ്രദ്ധ. അതേസമയം AMCA, ഘടക് UCAV, റാഫേൽ അപ്‌ഗ്രേഡ് പദ്ധതികൾ വഴി തദ്ദേശീയമായി സമാനമായ സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിക്കുന്നുമുണ്ട്.

Russia proposes a revolutionary defense deal to India involving Su-57MKI fighters and S-70 Hunter stealth drones with full technology transfer and local manufacturing options.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version