ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമേകാൻ എയർ കണ്ടീഷൻഡ് (കൂളിംഗ്) ഹെൽമെറ്റുകളുമായി അധികൃതർ. ‘ഹീറ്റ്-ഹെൽത്ത് പ്രോട്ടോക്കോൾ’ പൈലറ്റ് പദ്ധതിയുടെ ഭാഗമായി ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ ആണ് എസി ഹെൽമെറ്റ് വിതരണം ചെയ്തത്. 20 എസി ഹെൽമെറ്റുകളാണ് വിതരണം ചെയ്തത്.

പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, അവയുടെ ലക്ഷണങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ, അടിയന്തര സുരക്ഷാ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ബോധവൽക്കരണം നൽകി. കാലാവസ്ഥാ വ്യതിയാനവും വർദ്ധിച്ചുവരുന്ന താപനിലയും കണക്കിലെടുക്കുമ്പോൾ, പുറംജോലികളിൽ ഏർപ്പെടുന്ന ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ബി.എൻ.സി.സി കമ്മീഷണർ പൊമ്മല സുനിൽ കുമാർ പറഞ്ഞു.

വരും ദിവസങ്ങളിൽ ഇന്ദിര കാന്റീനുകളിലെ ജീവനക്കാർക്കും സർക്കാർ ഓഫീസുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായി റോഡിൽ ജോലി ചെയ്യുന്ന ട്രാഫിക് ജീവനക്കാർക്ക് ഈ എസി ഹെൽമെറ്റുകൾ വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Bengaluru North City Corporation distributes 20 air-conditioned helmets to traffic police officers under the ‘Heat-Health Protocol’ pilot project to combat rising temperatures.

Share.
Leave A Reply

Exit mobile version