50 മില്യൺ ഡോളർ ഫണ്ട് സമാഹരിച്ച് എഡ്യുടെക് സ്റ്റാർട്ടപ്പ് Udemy
ഇന്റർനാഷണൽ എഡ്യുടെക്, ഗ്രോത്ത് ഫണ്ടുകളിൽ നിന്നാണ് സമാഹരണം
Learn Capital ഉൾപ്പെടെയുളള ഗ്രോത്ത് ഫണ്ടുകളാണ് Udemy യെ പിന്തുണച്ചത്
3.25 ബില്യൺ ഡോളറാണ് Pre-money വാല്യുവേഷനിൽ Udemy നേടിയത്
ലോക്ക്ഡൗൺ കാലഘട്ടത്തിൽ Udemy പ്ലാറ്റ്ഫോമുകൾ വൻ വളർച്ച നേടി
Udemy പ്ലാറ്റ്‌ഫോമിൽ കോഴ്‌സ് എൻറോൾമെന്റ് 425 ശതമാനത്തിലധികം വർദ്ധിച്ചു
നിലവിൽ ആഗോളതലത്തിൽ 400 ദശലക്ഷത്തിലധികമാണ് കോഴ്‌സ് എൻറോൾമെന്റ്
ഇക്കാലയളവിൽ Udemy for Business ഉപയോഗിക്കുന്നത് 90% ഉയർന്നു
ഇൻസ്ട്രക്ടർമാർ കോഴ്‌സ് സൃഷ്ടിക്കുന്നതിലും 55% വർദ്ധനവാണുണ്ടായത്
ലോകത്താകമാനം 35 ദശലക്ഷം വിദ്യാർത്ഥികൾ Udemy യൂസേഴ്സാണ്
1,30,000 കോഴ്‌സുകളും 57,000 ഇൻസ്ട്രക്ടർമാരും ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്
യുഎസിലെ San Francisco ആസ്ഥാനമായാണ് Udemy പ്രവർത്തിക്കുന്നത്