കേരളത്തിലെ സർക്കാർ വകുപ്പുകളിൽ ഫയൽ നടപടികൾ വേഗത്തിലാക്കാനും പദ്ധതി നിർവ്വഹണം കാര്യക്ഷമമാക്കാനും എല്ലാ വകുപ്പുകളിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർമാരെ നിയമിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനകാര്യ വകുപ്പിലേക്ക് ഫയലുകൾ അയക്കുന്നതിന് മുൻപ് കൃത്യമായ പരിശോധന ഉറപ്പുവരുത്താൻ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് ഈ തസ്തികയിൽ നിയമിക്കുകയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Integrated Financial Advisers Kerala Government

ധനവകുപ്പിലേക്ക് ആവശ്യമില്ലാതെ ഫയലുകൾ അയക്കുന്നതും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതും മൂലമുണ്ടാകുന്ന പദ്ധതി വൈകൽ ഒഴിവാക്കാനും ധനവകുപ്പിന്റെ പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കാനും ഈ ഭരണപരിഷ്കാരം സഹായിക്കും. ഇതിനുപുറമെ, കാലഹരണപ്പെട്ട പ്രൊക്യുർമെന്റ് മാനുവൽ സമഗ്രമായി പരിഷ്കരിക്കാനും കേരള കാഷ്യൂ ബോർഡ് മാനേജിങ് ഡയറക്ടറും ചെയർപേഴ്സണുമായി ജി. ഉണ്ണികൃഷ്ണനെയും ഹൈക്കോടതി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി മുഹമ്മദ് ഷാഫിയെയും നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്

Kerala Cabinet decides to appoint Joint Secretary-rank Integrated Financial Advisers in all departments to speed up file clearances and decentralize financial powers

Share.

Comments are closed.

Exit mobile version